അരങ്ങേറ്റ സിനിമയിൽ തന്നെ ഡബിൾ റോൾ!! ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ?
Childhood photos of celebrities : മലയാള സിനിമ ലോകത്തേക്ക് താരങ്ങളുടെ മക്കൾ എന്ന പരിവേഷത്തിൽ നിരവധി താരപുത്രന്മാരും താരപുത്രികളും കടന്നു വന്നിട്ടുണ്ട്. എന്നാൽ, തങ്ങളുടെ വ്യക്തിഗതമായ മികച്ച പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് ഈ താരങ്ങൾക്ക് സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനും തുടരാനും സാധിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത.
ഈ ചിത്രത്തിൽ കാണുന്ന കുട്ടി, ഇന്ന് തെന്നിന്ത്യൻ സിനിമ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നായികയാണ്. താരപുത്രി എന്ന ലേബലിൽ ആണ് തന്റെ ആദ്യ മലയാള സിനിമ ചെയ്തപ്പോൾ ഈ താരത്തെ പലരും കണ്ടിരുന്നതെങ്കിലും, തന്റെ അഭിനയ മികവിലൂടെ ഈ താരം പിന്നീട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും തന്റെ നില ഉറപ്പിക്കുകയായിരുന്നു.
‘പൈലറ്റ്സ്’, ‘കുബേരൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും, പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്ത നടി കീർത്തി സുരേഷിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ ഡബിൾ റോൾ ചെയ്യാനും കീർത്തി സുരേഷിന് ഭാഗ്യം ലഭിച്ചിരുന്നു.
നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് സ്റ്റാർ വാല്യൂവും ഏറെ ആരാധകരും ഉള്ള നടിയായി കീർത്തി സുരേഷ് മാറിയിരിക്കുന്നു. ‘റിങ് മാസ്റ്റർ’, ‘വാശി’ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള കീർത്തി, കൂടുതലും തമിഴ് സിനിമ ഇൻഡസ്ട്രിയിലാണ് പ്രവർത്തിച്ചിരിക്കുന്നത്.
Read Also: ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞു പയ്യൻ ഇന്ന് മലയാള സിനിമ ലോകത്തെ സൂപ്പർസ്റ്റാർ