South Africa vs Afghanistan

സെമി ഫൈനലിൽ ദുരന്തമായി അഫ്‌ഘാനിസ്ഥാൻ!! ആദ്യ ലോകകപ്പ് ഫൈനലിസ്റ്റ് ദക്ഷിണാഫ്രിക്ക

South Africa vs Afghanistan: ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിൽ എത്തിയ അഫ്‌ഘാനിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ കാലിടറി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി കൊണ്ടാണ് അഫ്‌ഘാനിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ എത്തിയത്. എന്നാൽ, ലോകകപ്പിൽ അപരാജിതരായി സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ  ദയനീയ പ്രകടനമാണ് അഫ്‌ഘാനിസ്ഥാൻ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിന് മുൻപിൽ അഫ്‌ഘാനിസ്ഥാൻ ബാറ്റർമാർ ദുർബലരാകുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാനിസ്ഥാൻ നിരയിൽ അസ്മത്തുള്ള ഒമർസായ് (10)…

South Africa vs Afghanistan: ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിൽ എത്തിയ അഫ്‌ഘാനിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ കാലിടറി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി കൊണ്ടാണ് അഫ്‌ഘാനിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ എത്തിയത്. എന്നാൽ, ലോകകപ്പിൽ അപരാജിതരായി സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ 

ദയനീയ പ്രകടനമാണ് അഫ്‌ഘാനിസ്ഥാൻ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിന് മുൻപിൽ അഫ്‌ഘാനിസ്ഥാൻ ബാറ്റർമാർ ദുർബലരാകുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാനിസ്ഥാൻ നിരയിൽ അസ്മത്തുള്ള ഒമർസായ് (10) മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് ബാറ്റർമാർ റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ, നാല് ബാറ്റർമാർ 2 റൺ വീതമാണ് സ്കോർ ചെയ്തത്. ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത, 

ഗുലാബ്ദീൻ നയ്ബ് (9), റാഷിദ്‌ ഖാൻ (8) എന്നിവരും ഇന്ന് വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൺ, ഷംസി എന്നിവർ മൂന്ന് വീതം വിക്കറ്റുകളും, കാഗിസോ റബാഡ, നോർട്ജേ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം, 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (5) നഷ്ടമായെങ്കിലും, റീസ ഹെൻട്രിക്സും (29*) മാർക്രവും (23*) ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു. 

9 വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് 2024-ൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി മാറി. ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മണിക്ക് നടക്കാനിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയി ആയിരിക്കും രണ്ടാമത് ഫൈനലിൽ എത്തുക. അതേസമയം ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമി ഫൈനലിൽ എത്തിയതിന്റെ അഭിമാനത്തിൽ തന്നെയാണ് അഫ്‌ഘാനിസ്ഥാൻ മടങ്ങുന്നത്. 

fpm_start( "true" );