കിടിലം മഴയത്ത് ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സിംപിൾ സ്നാക്ക് റെസിപ്പി
About Rice Flour Snack
മഴക്കാലത്ത് പൊതുവെ എല്ലാവർക്കും കൊതി അൽപ്പം കൂടുതലാവും. വൈകീട്ട് നല്ല ചൂട് ചായക്കൊപ്പം കറുമ്മുറ കഴിക്കാൻ എളുപ്പത്തിൽ അരിപ്പൊടി കൊണ്ട് കിടിലം ഒരു വിഭവം ഉണ്ടാക്കാം. അരിപ്പൊടിയും ചില്ലി ഫ്ളൈകസും എല്ലാം ചേർത്ത് അഞ്ചു മിനിറ്റിൽ ഒരു തയ്യാറാക്കാവുന്ന ഒരു റെസിപ്പി നോക്കിയാലോ.
Ingredients of Rice Flour Snack
- Rice flour
- Water
- Oil
- Chilli flakes
- Salt
- Chilli powder
- Chart masala
How to make this Rice Flour Snack
അഞ്ച് മിനിറ്റിൽ ഒരു അടിപൊളി സ്നാക്ക് ഉണ്ടക്കുന്ന വിധം. പാനിൽ ഒരു കപ്പ് വെള്ളം ഒഴിച്ച്, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ചില്ലി ഫ്ളൈക്സ് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം ലോ ഫ്‌ളൈമിൽ ഇട്ട് അര കപ്പ് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. പാനിൽ നിന്ന് വിട്ട് വരുന്ന പരുവമായാൽ
ഫ്‌ളൈയിം ഓഫ് ചെയ്ത് ഒന്ന് തണുക്കാനായി മാറ്റി വെക്കുക. ശേഷം മാവ് നല്ലപോലെ കുഴച്ചെടുക്കുക. കയ്യിൽ ഓയിൽ പുരട്ടി നീളത്തിൽ ഉരുട്ടി എടുത്ത്, ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ ഫ്രൈ ചെയ്ത് എടക്കുക. ഇതിലേക്ക് അൽപ്പം മുളക്പ്പൊടിയും ചാട്ട് മസാലയും ചേർത്ത് നല്ല ചൂട് ചായക്കൊപ്പം കഴിക്കാം. Video Credits : Amma Secret Recipes
Read Also: തേങ്ങയരച്ച് രുചികരമായ മട്ട കറി ഇനി വേഗത്തിൽ തയ്യാറാക്കാം