Shubman Gill and Sanju Samson gift to the Indian Ambassador to Zimbabwe

സിംബാബ്‌വെയിലെ ഇന്ത്യൻ അംബാസഡർക്ക് സഞ്ജുവിന്റെ സമ്മാനം, ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേദിയിൽ

ഇന്ത്യ – സിംബാബ്‌വെ പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ന് (ജൂലൈ 13) കളം ഒരുങ്ങുകയാണ്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കാനിരിക്കുന്ന മത്സരം ആതിഥേയരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയം വഴങ്ങിയ ഇന്ത്യ, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ച നിലവിൽ 2-1 ന് മുൻപന്തിയിലാണ്. ഇന്നത്തെ മത്സരം വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ഒരു മത്സരം ശേഷിക്കെ പരമ്പര സ്വന്തമാക്കാം. 

പരമ്പരയിലെ നാലാം ടി20 മത്സരത്തിന് മുൻപായി, സിംബാബ്‌വെയിലെ ഇന്ത്യൻ അംബാസഡർ വിജയ് ഖണ്ഡൂജ ഇന്ത്യൻ താരങ്ങൾക്ക് അദ്ദേഹത്തിന്റെ വസതിയിൽ ഒരു വിരുന്നൊരുക്കി. പരിശീലകൻ വിവിഎസ് ലക്സ്മൻ ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ എല്ലാവരും വിരുന്നിൽ പങ്കാളികളായി. ഈ വേളയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണും അവരവരുടെ ജഴ്സികൾ അംബാസഡർക്ക് സ്നേഹ സമ്മാനമായി നൽകി. 

ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. വിരുന്നിന് ശേഷം വിജയ് ഖണ്ഡൂജക്കും കുടുംബത്തിനും ഒപ്പം ചിത്രങ്ങൾ പകർത്താനും ഇന്ത്യൻ താരങ്ങൾ സമയം കണ്ടെത്തി. ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്താൻ വൈകിയതിനാൽ, സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സഞ്ജു കഴിഞ്ഞ മത്സരത്തിലാണ് തുടക്കം കുറിച്ചത്. മത്സരത്തിൽ അഞ്ചാമനായി ബാറ്റ് ചെയ്യാൻ എത്തിയ സഞ്ജു 7 പന്തിൽ രണ്ട് ബൗണ്ടറികളുടെ അകമ്പടിയിൽ  12* റൺസുമായി പുറത്താകാതെ നിന്നു. 

ഇന്ത്യ – സിംബാബ്‌വെ നാലാം ടി20 മത്സരത്തിലേക്ക് തിരിച്ചെത്തിയാൽ, ഈ മത്സരം വിജയിച്ച് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ അത് ഇന്ത്യൻ യുവതാരങ്ങൾക്ക് നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല. മാത്രമല്ല മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക്, പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് സഞ്ജു ഉൾപ്പെടെയുള്ള ഇന്ത്യൻ യുവ താരങ്ങൾക്ക് ഈ മത്സരങ്ങൾ നിർണായകമാണ്. Shubman Gill and Sanju Samson gift to the Indian Ambassador to Zimbabwe

fpm_start( "true" );