Shobha Vishwanath on jinto bigg boss

ജാസ്മിൻ വിന്നർ ആകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല, ജിൻ്റോ ജയിച്ചതിൽ പ്രതികരണവുമായി ശോഭ വിശ്വനാഥ്

Shobha Vishwanath supports Jinto victory Bigg Boss Malayalam

Shobha Vishwanath supports Jinto victory Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ 6-ന്റെ തുടക്കത്തിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയായിരുന്നു ജിന്റോ. പ്രത്യേകിച്ച് ജിന്റോയുടെ ബിഗ് ബോസ് വീട്ടിലെ ഭാഷാപ്രയോഗവും ആംഗ്യങ്ങളും ഉയർത്തി കാണിച്ച് മുൻ ബിഗ് ബോസ് സീസണുകളിലെ വനിത മത്സരാർത്ഥികൾ പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു. 

എന്നാൽ, ജിന്റോ ബിഗ് ബോസ് വിജയി ആയതിനുശേഷം പലരും അവരുടെ അഭിപ്രായങ്ങൾ ജിന്റോക്ക്‌ അനുകൂലമാക്കുന്നതായി കാണാൻ സാധിക്കുന്നു. അടുത്തിടെ ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി ആയിരുന്ന ശോഭ വിശ്വനാഥ് ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ, ജിന്റോ വിജയിച്ചതിനെ കുറിച്ച് പ്രതികരിക്കുകയുണ്ടായി. ജിന്റോ ജയിച്ചതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും, അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും ശോഭ പ്രതികരിച്ചു. 

നേരത്തെ ജാസ്മിൻ വിന്നർ ആകുമെന്ന് പ്രതികരിച്ചിരുന്നില്ലെ, അക്കാര്യത്തിൽ ഇപ്പോൾ നിരാശ ഉണ്ടോ എന്ന് ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി. എന്നാൽ, ജാസ്മിൻ വിന്നർ ആകുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് ശോഭ പ്രതികരിച്ചത്. അതേസമയം, നേരത്തെ നിരവധി ആളുകൾ ജാസ്മിൻ ബിഗ് ബോസ് ജേതാവാകും എന്ന് പ്രതീക്ഷിച്ചിരുന്നു. പലരും അക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. 

എന്നാൽ, ബിഗ് ബോസ് മലയാളം സീസൺ 6-ൽ മൂന്നാം സ്ഥാനത്താണ് ജാസ്മിൻ ഫിനിഷ് ചെയ്തത്. അർജുൻ ആയിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നിരുന്നാലും ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായി തന്നെയാണ് ജാസ്മിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. കണ്ടന്റ് മേക്കിങ്ങിൽ ജാസ്മിൻ ഒരു മികച്ച മത്സരാർത്ഥി തന്നെയായിരുന്നു.