“നീ മാത്രമാണ് എന്റേത്” ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷിയാസ് കരീം
Shiyas Kareem Wife. Shiyas Kareem Family. Shiyas Kareem Wife Photos
Shiyas Kareem shared an picture with his beloved : ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് ഷിയാസ് കരീം. മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീം, ഇന്ന് വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
ഇപ്പോൾ, താരം തന്റെ പ്രതിശ്രുതവധുവിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസത്തിലാണ് ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം നടന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം സർപ്രൈസ് ആയിരുന്നു. ഡോ. രഹനയാണ് ഷിയാസിന്റെ വധു. രഹന ഒരു ഡെന്റിസ്റ്റ് ആണ്. തന്റെ വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഇപ്പോൾ ഇത് ആദ്യമായി
![Shiyas Kareem shared an picture with his beloved](https://upstudent.in/wp-content/uploads/2023/10/Shiyas-Kareem-shared-an-picture-with-his-beloved-3-1024x666.jpg)
രഹനക്കൊപ്പം പകർത്തിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷിയാസ് കരീം. “നീ മാത്രമാണ് എന്റേത്, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ പെണ്ണേ,” ഷിയാസ് കരീം രഹനക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഷിയാസിന്റെ ആരാധകരെല്ലാം തന്നെ നല്ല പ്രതികരണങ്ങൾ ആണ് കമെന്റ് ബോക്സിൽ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ബിഗ് ബോസിലെ ഷിയാസിന്റെ സഹമത്സരാർത്ഥിയും ആയിരുന്ന
ബഷീർ ബഷിയും ഷിയാസ് പങ്കുവെച്ച ചിത്രത്തിന്റെ കമന്റ് ബോക്സിൽ എത്തി സന്തോഷം പങ്കുവെച്ചു. സ്റ്റാർ മാജിക് ടെലിവിഷൻ ഗെയിം ഷോയിലൂടെ ജനപ്രീതി നേടിയ ഷിയാസ്, ‘ഗ്വാഡിയൻ’, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഫാഷൻ രംഗത്തും ഷിയാസ് കരീം സജീവമാണ്.
Read Also: മോഡൽ ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു!! വധുവിനെ പരിചയപ്പെടുത്തി താരം