വീണ്ടും ശിവം ഡ്യൂബെ ഇമ്പാക്ട്!! സഞ്ജു സാംസണെ മറികടന്ന് പുരസ്‌കാര നേട്ടം
സിംബാബ്‌വെ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ, സന്ദർശകർ 42 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയപ്പോൾ, മത്സരത്തിന്റെ യഥാർത്ഥ വിജയശിൽപ്പി ആരെന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ചർച്ച മുറുകുകയാണ്. ഒന്നിലധികം താരങ്ങൾ മികച്ച വ്യക്തിഗത പ്രകടനം നടത്തിയതിനാൽ, പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് യഥാർത്ഥ അർഹൻ ആരെന്ന കാര്യത്തിൽ
ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40-3 എന്ന നിലയിലേക്ക് പവർപ്ലേയിൽ ഒതുങ്ങി പോയപ്പോൾ, 45 പന്തിൽ 58 റൺസ് എടുത്ത് ഇന്ത്യയെ കര കയറ്റിയ സഞ്ജു സാംസൺ, ബൗളർമാരിൽ 4 വിക്കറ്റ് പ്രകടനം കാഴ്ചവച്ച ഫാസ്റ്റ് ബോളർ മുകേഷ് കുമാർ എന്നിവരിൽ ആർക്കെങ്കിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും,
ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ശിവം ഡ്യൂബെക്കാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡ്യൂബെ 12 പന്തിൽ 26 റൺസ് സ്കോർ ചെയ്തിരുന്നു. കൂടാതെ, നാല് ഓവറുകൾ ബോൾ ചെയ്ത ഡ്യൂബെ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ എടുക്കുകയും ചെയ്തു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഓൾറൗണ്ടർക്ക് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നൽകിയിരിക്കുന്നത്.
പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ചതിന് ശേഷം ശിവം ഡ്യൂബെ തന്റെ സന്തോഷം പങ്കുവെച്ചു. ശിവം ഡ്യൂബെ : “രണ്ട് വകുപ്പുകളിലും സംഭാവന നൽകുന്നത് എല്ലായ്പ്പോഴും ഒരു പ്രത്യേക കാര്യമാണ്. കുറച്ച് വിക്കറ്റുകൾ വീഴ്ത്തി, വളരെ സന്തോഷം. ടി20യിൽ, നിങ്ങൾക്ക് പോരാടാം, പക്ഷേ ഒരു ഷോട്ടിലൂടെ നിങ്ങൾക്ക് തിരിച്ചുവരാം. ഗ്രൗണ്ട് വലുതാണ്, ഞങ്ങൾ ഇവിടെ കളിക്കുന്നത് ആസ്വദിക്കുന്നു, അന്തരീക്ഷവും ആളുകളും അതിശയകരമാണ്.” Shivam Dube player of the match over Sanju Samson