Shine Tom Chacko names influential leaders

പിണറായി ഹീറോയാഡാ ഹീറോ!! തന്നെ സ്വാധീനിച്ച രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞ് ഷൈൻ ടോം ചാക്കോ

Shine Tom Chacko names influential leaders

Shine Tom Chacko names influential leaders: ഇന്ന് മലയാള സിനിമയിലെ പല അഭിനേതാക്കളും അവരുടെ രാഷ്ട്രീയ താല്പര്യം തുറന്നു പറയാറുണ്ട്. സിനിമ താരങ്ങളെ നിരവധി ആളുകൾക്ക് ഇഷ്ടമുള്ളതിനാൽ തന്നെ, അവരുടെ രാഷ്ട്രീയ താൽപ്പര്യം ശ്രദ്ധിക്കപ്പെടുകയും ചർച്ചയാകാറും ഉണ്ട്. അതേസമയം, പൊതു അഭിപ്രായം പറയുമെങ്കിലും,

രാഷ്ട്രീയത്തിൽ നിഷ്പക്ഷത വച്ചുപുലർത്തുന്ന അഭിനേതാക്കളും ഉണ്ട്. അടുത്തിടെ നടൻ ഷൈൻ ടോം ചാക്കോയോട്, അദ്ദേഹത്തെ സ്വാധീനിച്ച രാഷ്ട്രീയക്കാരൻ ആരാണ് എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി. ഇടത് – വലത് രാഷ്ട്രീയ പാർട്ടികളിലെ ഏതെങ്കിലും മുഖ്യമന്ത്രിമാരിൽ ഹീറോയിസം കാണാൻ സാധിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, സിനിമയിൽ കാണുന്നത് പോലെ അല്ല എന്നും, പലർക്കും പല ആറ്റിറ്റ്യൂഡ് ആണ് എന്നും ഷൈൻ മറുപടി പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചപ്പോൾ, കെ കരുണാകരൻ, ഇകെ നയനാർ, പിണറായി വിജയൻ എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞത്. ഇവർക്ക് എല്ലാം ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട് എന്നും, ഇവർ ഒരു സ്ഥാനത്ത് എത്തിയാൽ അവരുടെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല ആ നാടിനുവേണ്ടിയാണ് സംസാരിക്കുന്നത് എന്നും ഷൈൻ ടോം പറഞ്ഞു.

സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മാത്രമല്ല, നാടിനും ജനങ്ങൾക്കും വേണ്ടി സംസാരിക്കുമ്പോഴാണ് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനാകുന്നത് എന്ന പൊരുളും ഷൈൻ തുറന്നു പറഞ്ഞു. പിണറായി വിജയനെ പലരും തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും, അദ്ദേഹം ഈ നാട്ടിലെ സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന മുഖ്യമന്ത്രിയാണ് എന്ന് ഷൈൻ ടോം ചാക്കോ പങ്കുവെക്കുന്നു.