കാമുകിയെ പരിചയപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ, ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തി
Shine Tom Chacko introduce his girlfriend : സിനിമകളിലെ തന്റെ അഭിനയ പ്രകടനം കൊണ്ടും, അഭിമുഖങ്ങളിലെയും മറ്റു പൊതു പരിപാടികളിലെയും തന്റെ തനതായ വ്യത്യസ്ത ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെടുകയും ജനപ്രീതി നേടുകയും ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലും മറ്റും എല്ലാ കാര്യങ്ങളും തുറന്നു പറയാറുള്ള ഷൈൻ ടോം ചാക്കോ
തന്റെ കുടുംബ ജീവിത വിശേഷങ്ങൾ പലപ്പോഴും മറച്ചുവെക്കാറാണ് പതിവ്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ കുടുംബ ജീവിതത്തെ സംബന്ധിച്ച്. ഷൈൻ ടോം ചാക്കോ വിവാഹമോചിതനാണ്, അദ്ദേഹത്തിന്റെ ഒരു കുട്ടിയും ഉണ്ട്. എന്നാൽ, ഇത് സംബന്ധിച്ചുള്ള വിശദീകരണങ്ങൾ ഒന്നും തന്നെ അദ്ദേഹം തുറന്നു പറയാൻ ആഗ്രഹിച്ചിട്ടില്ല. ഇപ്പോൾ, തന്റെ വ്യക്തി ജീവിതത്തിലെ മറ്റൊരു വിശേഷം
വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പ്രണയത്തിലാണ് എന്ന സൂചന നൽകുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് അദ്ദേഹം ദിവസങ്ങൾക്കു മുന്നേ പങ്കുവെച്ചിരുന്നു. എന്നാൽ, കാമുകിയുടെ മുഖമോ പേരോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോൾ, തന്റെ ഗേൾഫ്രണ്ടിനെ പൊതു വേദിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
‘ഡാൻസ് പാർട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ, തന്റെ ഗേൾഫ്രണ്ടിനൊപ്പം ആണ് ഷൈൻ ചാക്കോ എത്തിയത്. ഇരുവരും മഞ്ഞ ഡ്രസ്സ് അണിഞ്ഞാണ് ചടങ്ങിൽ എത്തിയത്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഷൈൻ തയ്യാറായില്ലെങ്കിലും, ഗേൾഫ്രണ്ടിന്റെ പേര് തനൂജ എന്നാണ് എന്നും, തനു എന്നാണ് താൻ വിളിക്കുന്നത് എന്നും വെളിപ്പെടുത്തി. തനൂജ ഒരു ഫാഷൻ ഡിസൈനറാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Also: ആത്മീയ ഗുരു അവധൂത നാദാനന്ദജി മഹാരാജിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി നടൻ മോഹന്‍ലാൽ