മക്കളുടെ ജീവിതത്തിലെ സന്തോഷ ദിനങ്ങൾ!! വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഷാജു ശ്രീധർ
Shaju Sreedhar daughters happy news : സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതനായ കലാകാരനാണ് ഷാജു ശ്രീധർ. മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച ഷാജു, ഇന്ന് മലയാള സിനിമയിൽ തിരക്കേറിയ അതിനേതാക്കളിൽ ഒരാളാണ്. ഷാജുവിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബവും മലയാളികൾക്ക് പരിചിതമാണ്.
നടി ചാന്ദ്നിയാണ് ഷാജു ശ്രീധറിന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. മൂത്ത മകൾ നന്ദന, രണ്ടാമത്തെ മകൾ നീലാഞ്ജന. കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ മകളായ ജാനി എന്ന് വിളിക്കുന്ന നീലാഞ്ജനയെ സംബന്ധിച്ച് ഒരു വിശേഷം ഷാജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ തന്റെ മകൾക്ക്
മോണോ ആക്ടിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ച സന്തോഷം ആണ് ഷാജു പങ്കുവെച്ചത്. നീലാഞ്ജന നേരത്തെ, സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാതാപിതാക്കളുടെ അഭിനയ പാത പിന്തുടരുന്നതിന്റെ സൂചന നീലാഞ്ജന ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നു.
ഇന്ന് തന്റെ മൂത്ത മകളായ നന്ദനയുടെ പിറന്നാൾ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷാജു. മകൾക്കൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഷാജു ഇങ്ങനെ കുറിച്ചു, “പ്രിയ പുത്രിക്ക് പിറന്നാൾ ആശംസകൾ.” നിരവധി ആളുകൾ ആണ് ഷാജുവിന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിച്ചേരുന്നത്. ഷാജുവിന്റെ സിനിമ വിശേഷം നോക്കിയാൽ, അദ്ദേഹം ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച ‘ശേഷം മൈക്കിൽ ഫാത്തിമ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
Read Also: മകൻ സാപ്പിയുടെ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കി നടൻ സിദ്ധിഖ്, വീഡിയോ