Serial Hello Kuttichathan actress Varsha life now

ഹലോ കുട്ടിച്ചാത്തൻ സീരിയലിലെ കുഞ്ഞു താരം വെള്ളിത്തിരയിലേക്ക്

Serial Hello Kuttichathan actress Varsha life now

Serial Hello Kuttichathan actress Shraddha Gokul life now : വർഷങ്ങൾക്ക്‌ മുൻപ് സംപ്രേഷണം ചെയ്ത ‘ഹലോ കുട്ടിച്ചാത്തൻ’ എന്ന ടെലിവിഷൻ പരമ്പര ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നത്, ആ പരമ്പരയുടെ അവതരണവും അതിലെ കഥാപാത്രങ്ങളെയും കൊണ്ടാണ്. പരമ്പരയിലെ ഒരുപിടി കുട്ടിതാരങ്ങൾ ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയവർ ആയിരുന്നു.

പരമ്പരയിൽ വർഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി താരം ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നടി ശ്രദ്ധയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പരമ്പരയിലെ തന്റെ സഹ അഭിനേതാക്കളിൽ പലരും, അഭിനയം തന്നെ പ്രൊഫഷൻ ആയി സ്വീകരിക്കുകയും, ഇന്ന് വലിയ താരങ്ങളായി വളർന്നു വരികയും ചെയ്തപ്പോൾ,

Serial Hello Kuttichathan actress Varsha life now
Serial Hello Kuttichathan actress Shraddha Gokul life now

ശ്രദ്ധ തന്റെ പഠനത്തിലാണ് താൽപര്യം കാണിച്ചത്. ഫിലിപ്പിൻസിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശ്രദ്ധ, ഇന്ന് ഒരു ഡോക്ടർ കൂടിയാണ്. കൂടാതെ, ഇപ്പോൾ വീണ്ടും അഭിനയ മേഖലയിലേക്ക് താരം തിരിച്ചെത്തിയിരിക്കുകയാണ്. സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിലാണ് ശ്രദ്ധ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ 

ഓഡിയോ ലോഞ്ചിന് എത്തിയ വേളയിൽ പകർത്തിയ ശ്രദ്ധയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. ഇതോടെ താരത്തിന്റെ വിശേഷങ്ങൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി. നേരത്തെ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലും ശ്രദ്ധ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

Read Also: കാളിദാസ് ജയറാമും തരിണിയും ഒന്നിച്ചു, വിവാഹ നിശ്ചയം ആർഭാടമായ ചടങ്ങോടെ

Serial Hello Kuttichathan actress Shraddha Gokul life now

Serial Hello Kuttichathan actress Varsha life now