സീരിയൽ നടി ഡോ പ്രിയക്ക് ദാരുണാന്ത്യം, ഞെട്ടലോടെ സീരിയൽ ലോകം
Serial artist Dr Priya passed away : മലയാള ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു. 35 വയസ്സായിരുന്നു പ്രായം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണപ്പെടുമ്പോൾ പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനകളുടെ ഭാഗമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടായതും,
മരണം സംഭവിച്ചതും. സീരിയൽ താരം കിഷോർ സത്യ ആണ് ഈ മരണവിവരം പുറത്തുവിട്ടത്. മറ്റൊരു ആരോഗ്യപ്രശ്നവും പ്രിയക്ക് ഉണ്ടായിരുന്നില്ല എന്നും, പ്രിയയുടെ കുഞ്ഞ് ഐസിയുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു. കിഷോർ സത്യ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം, “മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട്
എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല.. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.”
Read Also: “എന്റെ മോളേ നീ എന്തിനാ ഇങ്ങനെ ചെയ്തത്” രഞ്ജുഷ മേനോന്റെ വിയോഗം താങ്ങാനാവാതെ സഹപ്രവർത്തകർ