“എന്റെ മോളേ നീ എന്തിനാ ഇങ്ങനെ ചെയ്തത്” രഞ്ജുഷ മേനോന്റെ വിയോഗം താങ്ങാനാവാതെ സഹപ്രവർത്തകർ
Serial actress Renjusha Menon last shared acting viral video : സിനിമ – സീരിയൽ നടി രഞ്ജുഷ മേനോന്റെ വിയോഗ വാർത്ത വളരെ വേദനയോടെയാണ് പ്രേക്ഷകരും താരത്തിന്റെ സഹപ്രവർത്തകരും ഉൾക്കൊണ്ടത്. പങ്കാളിയുമൊത്ത് താമസിക്കുന്ന ഫ്ലാറ്റിൽ വച്ചാണ് രഞ്ജുഷ മേനോൻ സ്വയം ജീവൻ ഒടുക്കിയത്. ഇപ്പോൾ, രഞ്ജുഷ ഏറ്റവും ഒടുവിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധ നേടുന്നു.
ഇന്ന് രഞ്ജുഷയുടെ ജന്മദിനം കൂടിയായിരുന്നു. ഷൂട്ടിംഗ് ഉണ്ടായിരുന്നിട്ടും ലൊക്കേഷനിൽ എത്താതെ വന്നതോടെ, മുറിയിൽ തിരക്കിയെത്തിയപ്പോഴാണ് രഞ്ജുഷയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ വിശദീകരിക്കുന്നു. അതേസമയം, രഞ്ജുഷ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും എല്ലാം ഇപ്പോൾ ചർച്ചയാവുകയാണ്.
രഞ്ജുഷയുടെ സഹപ്രവർത്തകയായ നടി ശ്രീദേവി അനിൽ, രഞ്ജുഷ മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഇരുവരും തമ്മിലുള്ള രസകരമായ റീൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽനിന്ന്, രഞ്ജുഷ സന്തോഷവതിയായിരുന്നു എന്ന് കാണപ്പെടുന്നു. എന്നാൽ, എന്താണ് രഞ്ജുഷയെ മരണത്തിലേക്ക് നയിക്കാൻ ഉണ്ടായ യഥാർത്ഥ കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.
തന്റെ സഹപ്രവർത്തകയും അടുത്ത സുഹൃത്തുമായിരുന്ന രഞ്ജുഷയുടെ വിയോഗം നടി ശ്രീദേവി അനിലിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. “എന്റെ മോളെ നീ എന്തിനാ ഇങ്ങനെ ചെയ്തത്, ഞങ്ങളെ വിട്ടു പോയല്ലോ,” എന്നാണ് ശ്രീദേവി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ രഞ്ജുഷക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. സിനിമ – സീരിയൽ രംഗത്തെ നിരവധി താരങ്ങൾ രഞ്ജുഷയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നു.
Read Also: ഇനി അഞ്ജലിയായി ഗോപിക ഉണ്ടാകില്ല? പുതിയ അഞ്ജലി സാന്ത്വനം വീട്ടിലേക്ക്