Serial actress Renjusha Menon found dead

സീരിയൽ സിനിമ താരം രഞ്ജുഷ മേനോനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

Serial actress Renjusha Menon found dead

Serial actress Renjusha Menon found dead : സിനിമ – സീരിയൽ രംഗത്തെ അഭിനേതാവായ രഞ്ജുഷ മേനോനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരം ശ്രീകാര്യത്തെ  ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷ മേനോനെ കണ്ടെത്തിയത്. രഞ്ജുഷ മേനോന്റെ മരണ കാരണവുമായി ബന്ധപ്പെട്ട ചില സൂചനകളും പുറത്തുവരുന്നു.

‘സ്ത്രീ’ എന്ന സീരിയലിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച രഞ്ജുഷ മേനോൻ, ‘മകളുടെ അമ്മ‘ ഉൾപ്പെടെയുള്ള ഇരുപത്തിരണ്ടിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ, ‘സിറ്റി ഓഫ് ഗോഡ്’, ‘ലിസമ്മയുടെ വീട്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’, ‘തലപ്പാവ്’, ‘വൺവേ ടിക്കറ്റ്’, ‘കാര്യസ്ഥൻ’, ‘അത്ഭുതദ്വീപ്’ തുടങ്ങി നിരവധി സിനിമകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.

Serial actress Renjusha Menon found dead
Serial actress Renjusha Menon found dead

അഭിനയത്തിന് പുറമേ ലൈൻ പ്രൊഡ്യൂസർ ആയും രഞ്ജുഷ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. രഞ്ജുഷ മേനോന്റെ മരണവാർത്ത സീരിയൽ – സിനിമ രംഗത്തെ അഭിനേതാക്കൾക്കും പ്രേക്ഷകർക്കും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച രഞ്ജുഷ, പിന്നീട് അഭിനയ ലോകത്തേക്ക് കടന്നു വരികയായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള രഞ്ജുഷ മേനോന്റെ ഈ വിയോഗവാർത്ത, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആഘാതം സൃഷ്ടിച്ച ഒന്നായിരിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ ഇരിക്കുന്നു. 

Read Also: ഇനി അഞ്ജലിയായി ഗോപിക ഉണ്ടാകില്ല? പുതിയ അഞ്ജലി സാന്ത്വനം വീട്ടിലേക്ക്

Serial actress Renjusha Menon found dead