Gopika Anil childhood photos

ലാലേട്ടനും ദേവയാനിയും ചേർത്ത് പിടിച്ചിരിക്കുന്ന ഈ കുട്ടി സഹോദരങ്ങളെ മനസ്സിലായോ?

Childhood photos of celebrities

Celebrity childhood photos : ഇന്ന് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ഒരു അഭിനേത്രിയുടെ, പ്രേക്ഷകർക്ക് അത്രപരിചിതമല്ലാത്ത ഒരു പഴയകാല ഓർമ്മ ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 2003-ൽ പുറത്തിറങ്ങിയ വിഎം വിനു സംവിധാനം ചെയ്ത, മോഹൻലാൽ – ദേവയാനി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ

‘ബാലേട്ടൻ’ എന്ന ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് ഇവിടെ നിങ്ങൾ കാണുന്നത്. ഈ എവർഗ്രീൻ ചിത്രത്തിൽ ബാലേട്ടൻ – രാധിക എന്നീ കഥാപാത്രങ്ങളുടെ മക്കളായി അഭിനയിച്ച ഈ കൊച്ചു മിടുക്കികൾ ആരൊക്കെ എന്ന് നിങ്ങൾക്ക് മനസ്സിലായോ. സിനിമയിലെ പോലെ തന്നെ, യഥാർത്ഥ ജീവിതത്തിലും ഈ രണ്ട് കുട്ടികളും സഹോദരങ്ങൾ ആണ്.

Gopika Anil childhood photos
Gopika Anil Childhood Photos

‘സാന്ത്വനം’ എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കുന്ന ഗോപിക അനിലും, സഹോദരി കീർത്തന അനിലും ആണ് ഈ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികൾ. ‘സാന്ത്വനം’ പരമ്പരയിലെ അഞ്ജലിയായി പ്രേക്ഷകരിലേക്ക് എത്തുന്ന ഗോപിക, ഇതിനോടകം നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം, കീർത്തന അനിൽ ബാലതാരമായി

Gopika Anil childhood photos

Gopika Anil Childhood Photos

നേരത്തെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ബാലേട്ടൻ’ എന്ന സിനിമയ്ക്ക് പുറമേ ‘ശിവം’, ‘മയിലാട്ടം’ തുടങ്ങിയ സിനിമകളിലും ബാലതാരമായി വേഷമിട്ട ഗോപിക, ‘ഭൂമിയുടെ അവകാശികൾ’, ‘വസന്തത്തിന്റെ കനൽ വഴികളിൽ’, ‘മട്ടാഞ്ചേരി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ടെലിവിഷൻ പരമ്പരകളിലൂടെ ആണ് ഗോപിക അനിൽ ജനപ്രീതി നേടിയെടുത്തത്. 

Read Also: ശിശു ദിനത്തിൽ പിറന്ന ഈ സൂപ്പർ നായിക ആരാണെന്ന് മനസ്സിലായോ