ആരോഗ്യവാനായി ശ്രീനിവാസൻ, കുശലം പറഞ്ഞ് സുഹൃത്തുക്കൾ | Sathyan Anthikad visit Sreenivasan and share their conversation
Sathyan Anthikad visit Sreenivasan and share their conversation : മലയാള സിനിമ ലോകത്ത് വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും. ഇരുവരും ഒരുമിച്ച് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോൾ, ഇരുവരുടെയും വ്യക്തിബന്ധം കൂടുതൽ പ്രകടമാകുന്ന ഒരു വിശേഷമാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അസുഖബാധിതനായതിനെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയാണ് ശ്രീനിവാസൻ. കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാടും അനൂപ് സത്യനും ശ്രീനിവാസനെ സന്ദർശിച്ച വേളയിലുള്ള ചിത്രങ്ങളും വിശേഷങ്ങളും ആണ് അനൂപ് പങ്കുവെച്ചിരിക്കുന്നത്.
താനുമായി ശ്രീനിവാസൻ നടത്തിയ സംഭാഷണവും അനൂപ് സത്യൻ പങ്കുവച്ചു. സംഭാഷണം ഇങ്ങനെ തുടരുന്നു, ശ്രീനി അങ്കിൾ : “ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുന്നു.” ഞാൻ : “കൊള്ളാം. നിങ്ങൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?” അദ്ദേഹം : “യഥാർത്ഥത്തിൽ അല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളാക്കിയത് എന്നറിയാൻ.”
Sathyan Anthikad visit Sreenivasan and share their conversation
വിശ്രമവേളയിലും സിനിമയോടുള്ള തന്റെ അഭിനിവേശമാണ് ശ്രീനിവാസന്റെ വാക്കുകളിൽ പ്രകടമാകുന്നത്. അനൂപ് സത്യൻ പങ്കുവെച്ച ചിത്രങ്ങളിൽ, സത്യൻ അന്തിക്കാടും ശ്രീനിവാസനും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും ഉൾപ്പെടുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ചിത്രങ്ങളും വിശേഷങ്ങളും സന്തോഷം നൽകുന്ന കാര്യങ്ങളാണ്.