Santhwanam Team Saying Goodbye To Actress Girija Preman

ലക്ഷ്മിയമ്മയെ സന്തോഷത്തോടെ യാത്രയാക്കി മരുമക്കൾ!! ഇതാണ് സാന്ത്വനത്തിലെ യഥാർത്ഥ കുടുംബ സ്നേഹം

Santhwanam Team Saying Goodbye To Actress Girija Preman : കുടുംബ പ്രേക്ഷകർ നെഞ്ചേറ്റിയ ടെലിവിഷൻ പരമ്പരയാണ് ‘സാന്ത്വനം’. കഴിഞ്ഞ മൂന്നുവർഷമായി സംപ്രേഷണം തുടരുന്ന പരമ്പര, ഇതിനോടകം 900 എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ വീടുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.

സാന്ത്വനം പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ബാലൻ, ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങൾ. ഇവരുടെ അമ്മയായ ലക്ഷ്മി കൃഷ്ണൻ, അഥവാ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഗിരിജ പ്രേമൻ ആണ്. പരമ്പരയിലെ കേന്ദ്ര സ്ത്രീകഥാപാത്രങ്ങളായ ദേവി, അഞ്ജലി, അപ്പു എന്നിവർ ലക്ഷ്മിയമ്മയുടെ മരുമക്കളാണ്. ലക്ഷ്മിയമ്മയുടെ വിയോഗം ആയിരുന്നു കഴിഞ്ഞ വാരത്തിലെ എപ്പിസോഡുകൾ.

Santhwanam Team Saying Goodbye To Actress Girija Preman
ലക്ഷ്മിയമ്മയെ സന്തോഷത്തോടെ യാത്രയാക്കി മരുമക്കൾ!! ഇതാണ് സാന്ത്വനത്തിലെ യഥാർത്ഥ കുടുംബ സ്നേഹം | Santhwanam Team Saying Goodbye To Actress Girija Preman

ഇതോടെ, ഗിരിജ പ്രേമൻ ഔദ്യോഗികമായി സാന്ത്വനം പരമ്പരയോട് വിട പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറേയേറെ വർഷങ്ങൾ ഒരുമിച്ച് അഭിനയിച്ചതിനാൽ തന്നെ, ഗിരിജ പ്രേമന്റെ വിടവ് സഹപ്രവർത്തകരിൽ നിരാശ സമ്മാനിക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജ് ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്.

ഷൂട്ടിംഗ് ലൊക്കേഷനിൽ ഗിരിജ പ്രേമനുമായി ഒന്നിച്ചുണ്ടായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് രക്ഷ ഇങ്ങനെ കുറച്ചു, “ഗിരിജാമ്മ ഞങ്ങൾക്ക് അമ്മ തന്നെ ആയിരുന്നു. എന്നും രാവിലെ കൊണ്ടുവരുന്ന നാരങ്ങാ മിട്ടായിയും, സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശങ്ങളും, കൊച്ചുകുട്ടികളുടെ കുസൃതിയും നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മ.” ലക്ഷ്മിയമ്മ ഇനി സാന്ത്വനം വീട്ടിൽ ഇല്ല എന്ന യാഥാർത്ഥ്യം പ്രേക്ഷകരും വളരെ ദുഃഖത്തോടെയാണ് ഉൾക്കൊണ്ടത്. 

Read Also: സാന്ത്വനം വീട്ടിൽ സന്തോഷത്തിന്റെ പൂമൊട്ട് വിരിയുന്നു!! ആദ്യ പടിയായി സഹോദരന്മാർ ഒരേ ലക്ഷ്യത്തിന് തുനിഞ്ഞിറങ്ങി

Santhwanam Team Saying Goodbye To Actress Girija Preman