Santhwanam serial director Aadithyan passed away

പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു, ‘സാന്ത്വനം’ പരമ്പരയുടെ സംവിധായകനാണ്

Santhwanam serial director Aadithyan death news

Santhwanam serial director Aadithyan passed away : പ്രശസ്ത ടെലിവിഷൻ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 47 വയസ്സ് ആയിരുന്നു പ്രായം. നിലവിൽ സംപ്രേഷണം തുടരുന്ന ‘സാന്ത്വനം’ എന്ന പരമ്പരയുടെ സംവിധായകനാണ് ആദിത്യൻ.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, മെഡിക്കൽ സംഘത്തിന് ജീവൻ നിലനിർത്താൻ സാധിച്ചില്ല. ഹിറ്റ് സീരിയലുകളായ ‘വാനമ്പാടി‘, ‘ആകാശദൂത്’ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ആദിത്യൻ. ആദ്യത്തെ പെട്ടെന്നുള്ള വിയോഗം സീരിയലിലെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും വിശ്വസിക്കാനായിട്ടില്ല.

Santhwanam serial director Aadithyan passed away
പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു, ‘സാന്ത്വനം’ പരമ്പരയുടെ സംവിധായകനാണ് | Santhwanam serial director Aadithyan death news

കുടുംബ ബന്ധങ്ങളെ ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു സീരിയൽ സംവിധായകൻ ഉണ്ടായേക്കില്ല. കുടുംബ മനസ്സിന്റെ നേർക്കാഴ്ച ടെലിവിഷൻ സ്ക്രീനിൽ അവതരിപ്പിക്കുന്ന ആദിത്യന്റെ പരമ്പരകൾ എല്ലാം തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആയിരുന്നു. ഇപ്പോൾ സംപ്രേഷണം തുടരുന്ന ‘സാന്ത്വന’-വും ടിആർപി റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ്.

Santhwanam serial director Aadithyan death news

സീരിയൽ സംവിധായകനായ ആദിത്യൻ, ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചനയിലായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംവിധായകൻ ആദിത്യന്റെ വിയോഗം സീരിയൽ രംഗത്തെ അഭിനേതാക്കൾക്കും മറ്റു പ്രവർത്തകർക്കും പ്രേക്ഷകർക്കും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്, അതോടൊപ്പം തന്നെ എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തിയിരിക്കുന്നു. 

Read Also: “എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു” സന്തോഷം പങ്കുവെച്ച് സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ