Santhwanam serial child actress Devutty viral photo with mother

അമ്മയുടെ പാത പിന്തുടർന്ന് ഇസ ബേബി, ദേവൂട്ടിക്കൊപ്പം ദേവിയമ്മ

Santhwanam serial child actress Devutty viral photo with mother

Santhwanam serial child actress Devutty viral photo with mother : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’ പരമ്പരയുടെ കഥാഗതി ഇപ്പോൾ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. സംവിധായകൻ ആദിത്യന്റെ മരണശേഷം, പുതിയ സംവിധായകൻ ചുമതലയെടുത്തതോടെ, നേരത്തെ ഉണ്ടായിരുന്ന കഥ പശ്ചാത്തലത്തിൽ നിന്ന് 5 വർഷം

മുന്നോട്ട് പോയ ശേഷമുള്ള കഥയാണ് ഇനി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പരമ്പരയിലെ കഥാപാത്രങ്ങൾക്കും കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നു. പരമ്പരയിലെ കഥാപാത്രങ്ങൾ പലരും ഇപ്പോൾ വ്യത്യസ്ത മേഖലകളിൽ എത്തിപ്പെടുകയും, അവരുടെ ജീവിത സാഹചര്യങ്ങൾ മാറുകയും ചെയ്തിട്ടുണ്ട്. പരമ്പരയിലെ രണ്ട് കഥാപാത്രങ്ങളായ ഹരിയുടെയും അപർണയുടെയും മകളായ ദേവൂട്ടിയും ഇപ്പോൾ വളർന്ന് വലുതായിരിക്കുന്നു.

Santhwanam serial child actress Devutty viral photo with mother

സീരിയൽ – സിനിമ താരം സജിത ബേട്ടിയുടെ മകൾ ഇസയാണ് പരമ്പരയിൽ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ മകളുടെ അഭിനയ ജീവിതത്തിലെ അരങ്ങേറ്റത്തിൽ സജിത ബേട്ടി തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്ന നടി ചിപ്പി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇസ ബേബിക്കൊപ്പമുള്ള ചിത്രം

പങ്കുവെക്കുകയും ചെയ്തു. ദേവിയേട്ടത്തിയെയും ദേവൂട്ടിയെയും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നതിന്റെ സൂചകമാണ്, ഈ ചിത്രങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാൻ കാരണമായത്. എന്തുതന്നെയായാലും, പരമ്പരയുടെ പുതിയ കഥാപാശ്ചാത്തലം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read Also: എന്റെ മകൾ ഇനി നിങ്ങളുടെ ദേവൂട്ടി, അമ്മയുടെ പാത പിന്തുടർന്ന് ഇസ മോൾ

Santhwanam serial child actress Devutty viral photo with mother