Santhwanam serial cast 2024 new year wishes

അഞ്ജുവും ശിവനും കണ്ണനും!! സാന്ത്വനം വീട്ടിൽ കുഞ്ഞാവകൾക്കൊപ്പം ആഘോഷം

Santhwanam serial cast 2024 new year wishes

Santhwanam serial cast 2024 new year wishes: ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. 2020-ൽ സംപ്രേഷണം ആരംഭിച്ച പരമ്പര, ഇപ്പോൾ മൂന്ന് വർഷങ്ങൾ പിന്നിട്ടു കൊണ്ട്, നാലാമത്തെ വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇപ്പോൾ, 2024-ലെ ആദ്യ ഷൂട്ടിങ് ദിനത്തിൽ സാന്ത്വനം താരങ്ങൾ എല്ലാവരും ഒന്നുചേർന്ന്

തങ്ങളുടെ ആരാധകർക്ക് ന്യൂ ഇയർ ആശംസിച്ചിരിക്കുകയാണ്. പരമ്പരയിൽ അഞ്ജലിയെ അവതരിപ്പിക്കുന്ന നടി ഗോപിക അനിൽ, തന്റെ സഹതാരങ്ങൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് “പുതുവർഷത്തിൽ നമുക്ക് ഉല്ലസിക്കുകയും തിളങ്ങുകയും ചെയ്യാം. ഹാപ്പി 2024,” എന്ന് കുറിച്ചു. എന്നാൽ, താരം പങ്കുവെച്ച ചിത്രത്തിൽ, അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞ് ആരാണെന്ന

Santhwanam serial cast 2024 new year wishes
Santhwanam serial cast 2024 new year wishes

സംശയം പ്രേക്ഷകർക്കിടയിൽ ഉയർന്നുവന്നിരിക്കുകയാണ്. പുതുവർഷത്തിൽ അഞ്ജലിക്കും ശിവനും കുഞ്ഞ് പിറന്ന ശേഷമുള്ള കഥയിലേക്കാണോ സാന്ത്വനം കടക്കുന്നത് എന്നുവരെ പ്രേക്ഷകർക്കിടയിൽ ചർച്ച പുരോഗമിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഇത് നിള ബേബി ആണ്. അതായത്, നിലവിൽ പരമ്പരയിൽ ഹരി – അപർണ ദമ്പതികളുടെ മകളായ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന

ഇസ ബേബിക്ക് മുൻപ്, ആ കഥാപാത്രത്തിന്റെ കുട്ടിക്കാലം ചെയ്തിരുന്ന നിള ബേബി. ഇസ ബേബി നിള ബേബിയും ഒന്നിച്ചുള്ള ചിത്രങ്ങളും, സജിൻ ഇസ ബേബിയെ എടുത്തു നിൽക്കുന്ന ചിത്രവും എല്ലാം സാന്ത്വനം വീട്ടിലെ പുതുവത്സര ഫോട്ടോഷൂട്ടിൽ തിളങ്ങി. ഇസ ബേബി, സജിൻ, അച്ചു സുഗന്ദ്, രക്ഷ രാജ് എന്നിവർ എല്ലാവരും തന്നെ സാന്ത്വനം ന്യൂ ഇയർ സ്പെഷ്യൽ ചിത്രങ്ങളിൽ തിളങ്ങി. പ്രേക്ഷകരും താരങ്ങൾക്ക് പുതുവത്സര ആശംസകൾ നേർന്നു.

Santhwanam serial cast 2024 new year wishes