Santhwanam serial Anjali Devutty cute smile moments

ചെറിയമ്മക്കൊപ്പം ദേവൂട്ടി!! സാന്ത്വനം വീട്ടിലെ സന്തോഷ കാഴ്ച്ച, വീഡിയോ

Santhwanam serial Anjali Devutty cute smile moments

Santhwanam serial Anjali Devutty cute smile moments : ജനപ്രിയ ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിലെ ഏറെ ആരാധകരുള്ള കഥാപാത്രമാണ് അഞ്ജലി. ശിവാഞ്ജലിമാർക്ക്‌ പ്രേക്ഷകർക്കിടയിൽ വലിയ ആരാധക വൃന്ദം തന്നെ ഉണ്ട്. അതേസമയം, ഇത് അഞ്ജലിക്ക് മാത്രം അവകാശപ്പെടാൻ ആകില്ല എന്നത് ഒരു വസ്തുത തന്നെ. സാന്ത്വനം വീട്ടിലെ ദേവി ഏട്ടത്തിക്കും

ശിവാഞ്ജലിമാരിലെ ശിവനും, അപ്പുവിനും, ബാലേട്ടനും കണ്ണനും ഒക്കെ തന്നെ ആരാധകർ ഉണ്ട്. വീട്ടിലെ കുഞ്ഞ് താരമായ ദേവൂട്ടിക്കും ഇന്ന് വലിയ ആരാധക പിന്തുണ ഉണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ സജിത ബേട്ടിയുടെ മകളാണ് സാന്ത്വനം പരമ്പരയിൽ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം പരമ്പരയുടെ ലൊക്കേഷനിൽ നിന്നുള്ള കാഴ്ചകൾ

Santhwanam serial Anjali Devutty cute smile moments
Santhwanam serial Anjali Devutty cute smile moments

സജിത ബേട്ടി എല്ലായിപ്പോഴും തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കാറുണ്ട്. കൂടുതലും തന്റെ മകൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന്റെ ചിത്രങ്ങളാണ് സജിത പങ്കുവെക്കാറുള്ളത്. ഇപ്പോൾ, ചെറിയമ്മ അഞ്ജലിയോടൊപ്പം സന്തോഷത്തോടെ ചിരിച്ചു കളിക്കുന്ന ദേവൂട്ടിയുടെ ചിത്രങ്ങളാണ് സജിത ബേട്ടി പങ്കുവെച്ചത്. നടി ഗോപിക അനിൽ ആണ്

അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കൾ എന്നതിലുപരി, താരങ്ങളുടെ വ്യക്തി ബന്ധം കൂടിയാണ് ഈ ചിത്രങ്ങളിൽ പ്രകടമാകുന്നത്. ഒഴിവ് സമയങ്ങളിൽ ദേവൂട്ടി ചെറിയമ്മയോടൊപ്പം ചിരിച്ചു കളിക്കുന്ന കാഴ്ച സാന്ത്വനം ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം ലഭിക്കുന്നതാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഈ വീഡിയോക്ക് ലഭിക്കുന്നത്.

Read Also: ദുൽഖറും ജയസൂര്യയും സാന്ത്വനത്തിൽ, അഞ്ജലിയുടെ ഫോൺ കോൾ വൈറൽ

Santhwanam serial Anjali Devutty cute smile moments