Santhwanam serial actress Gopika Anil shares memory of director Aadithyan

ഗോപിക അനിൽ എന്ന വ്യക്തിയെ ജനപ്രീതിയുള്ള അഞ്ജലിയാക്കിയത് സാറാണ്, ഓർമ്മകൾ പങ്കുവെച്ച് ഗോപിക അനിൽ

Santhwanam serial actress Gopika Anil shares memory of director Aadithyan : അടുത്തിടെ അന്തരിച്ച പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ‘സാന്ത്വനം’ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിൽ. സാന്ത്വനത്തിന്റെ സംവിധായകനായ ആദിത്യൻ ഹൃദയാഘാതം മൂലമാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

മരണപ്പെടുന്നതിന്റെ മുൻപുള്ള ദിവസം കൂടി സാന്ത്വനം സെറ്റിൽ പ്രവർത്തിച്ചിരുന്ന ആദിത്യന്റെ വിയോഗം, സീരിയലിലെ താരങ്ങൾക്ക് ഉൾക്കൊള്ളാൻ വളരെ പ്രയാസമുള്ളതായിരുന്നു. ഗോപിക അനിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം. “ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്…

Santhwanam serial actress Gopika Anil shares memory of director Aadithyan
Santhwanam serial actress Gopika Anil shares memory of director Aadithyan

അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്. അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല…

അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ”

Read Also: സംവിധായകനെ അവസാനമായി കണ്ടപ്പോൾ, കണ്ണീരിലാഴ്ന്ന് സാന്ത്വനം കുടുംബം

Santhwanam serial actress Gopika Anil shares memory of director Aadithyan