Santhwanam Sajin and Isa baby bike ride video

ചെറിയച്ഛന്റെ കൂടെ ഒരു സവാരി, സാന്ത്വനം വീട്ടിലെ കണ്ണൻ സർപ്രൈസ്

Santhwanam Sajin and Isa baby bike ride video

Santhwanam Sajin and Isa baby bike ride video: ഏറെ പ്രേക്ഷകരുള്ള ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ അഭിനേതാക്കൾ എല്ലാവരും തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം, ക്യാമറക്ക് മുന്നിലെ അഭിനയത്തിൽ മാത്രമല്ല, ക്യാമറക്ക് പിറകിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരുമിച്ച് സമയം കണ്ടെത്താനും ഇഷ്ടപ്പെടുന്നവരാണ്.

അഭിനേതാക്കളിൽ പലരും ഇത്തരം ഒഴിവ് വേളകളിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സാന്ത്വനത്തിൽ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സജിത ബേട്ടിയുടെ മകൾ ഇസയാണ്. സാന്ത്വനം വീട്ടിലെതിന് സമാനമായി, ഷൂട്ടിങ്ങിന് പുറത്തും

Santhwanam Sajin and Isa baby bike ride video
Santhwanam Sajin and Isa baby bike ride video

ഇസ ബേബി സാന്ത്വനം താരങ്ങളുടെ പ്രിയപ്പെട്ടവളാണ്. പലപ്പോഴും പരമ്പരയിലെ അഭിനേതാക്കൾ ഇസക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, നടൻ സജിൻ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സാന്ത്വനം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. ഇസ അവതരിപ്പിക്കുന്ന ദേവൂട്ടി എന്ന കഥാപാത്രത്തിന്റെ ചെറിയച്ഛൻ ആണ് ശിവൻ.

ഇസ ബേബിയെ ബൈക്കിൽ ഇരുത്തി കറങ്ങുന്ന സജിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ‘കണ്ണും, കത്രികയും’ എന്നാണ് വീഡിയോക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. അച്ചു സുഗന്ദ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇതോടെ അച്ചു അവതരിപ്പിക്കുന്ന കണ്ണനെന്ന കഥാപാത്രം പരമ്പരയിലേക്ക് തിരിച്ചുവന്നു എന്ന സൂചനയും പ്രേക്ഷകർക്ക് ലഭിച്ചു. നടി ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ വീഡിയോയുടെ താഴെ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. 

Santhwanam Sajin and Isa baby bike ride video