നടൻ ജയസൂര്യയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി സാന്ത്വനം വീട്ടിലെ അപ്പു
Santhwanam actress Raksha Raj received AIMA award from Jayasurya : കുടുംബ പ്രേക്ഷകരുടെ പ്രീതി നേടി മുന്നേറുന്ന ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിലെ അപ്പുവിനെ തേടി ഒരു പുരസ്കാരം എത്തിയിരിക്കുകയാണ്. പരമ്പരയിൽ അപർണ ഹരികൃഷ്ണൻ എന്ന അപ്പുവിനെ അവതരിപ്പിക്കുന്നത്, നടി രക്ഷ രാജ് ആണ്. ഇപ്പോൾ, തനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തിന്റെ
സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രക്ഷ. സാന്ത്വനം വീട്ടിലെ രണ്ടാമത്തെ മരുമകൾ, ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരികൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ കഥാപാത്രത്തെയാണ് സാന്ത്വനം പരമ്പരയിൽ രക്ഷ രാജ് അവതരിപ്പിക്കുന്നത്. ഇപ്പോൾ, ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ, പത്ര ദൃശ്യ മാധ്യമ പുരസ്കാര ചടങ്ങിലാണ് രക്ഷ രാജിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ വിശേഷങ്ങൾ താരം പങ്കുവെച്ചു.
നടൻ ജയസൂര്യ ആണ് രക്ഷക്ക് പുരസ്കാരം സമ്മാനിച്ചത്. ‘നന്ദി AIMA. എന്റെ പ്രിയപ്പെട്ട നടൻ ജയസൂര്യയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയതിൽ അഭിമാനവും ബഹുമാനവും തോന്നുന്നു,” പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രക്ഷ കുറിച്ചു. കൂടാതെ, സാന്ത്വനം പരമ്പരയുടെ ഉടമകൾക്കും രക്ഷ നന്ദി പറഞ്ഞു. “പ്രിയപ്പെട്ട ആദിത്യൻ സാറിനും, രഞ്ജിത്ത് സാറിനും, ചിപ്പി ചേച്ചിക്കും
സാന്ത്വനം ടീമിനും, ഏഷ്യാനെറ്റിനും ഹൃദയം നിറഞ്ഞ നന്ദി. അപ്പുവിന്റെ ശബ്ദമായതിന് ദേവയാനിയെ പ്രത്യേകം പരാമർശിക്കുന്നു,” രക്ഷ രാജ് കൂട്ടിച്ചേർത്തു. പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പിയും, ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും ചേർന്നാണ് സാന്ത്വനം പരമ്പര നിർമ്മിക്കുന്നത്. പുരസ്കാരം ലഭിച്ച വേളയിൽ രക്ഷ രാജ് എല്ലാവരെയും ഓർക്കുകയാണ്. പ്രേക്ഷകരും രക്ഷയുടെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു.
Read Also: ചെറിയമ്മക്കൊപ്പം ദേവൂട്ടി!! സാന്ത്വനം വീട്ടിലെ സന്തോഷ കാഴ്ച്ച, വീഡിയോ