പുരസ്‌കാര നേട്ടത്തിന് പിന്നാലെ ചിപ്പിക്ക് നന്ദി പറഞ്ഞ് സാന്ത്വനം താരം രക്ഷ രാജ്
Santhwanam actress Raksha Raj expresses gratitude to Chippy for her award: ജനപ്രിയ ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അപ്പു എന്ന വേഷത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജിനെ തേടി ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ പുരസ്കാരം എത്തിയിരിക്കുകയാണ്. പുരസ്കാരം നടൻ ജയസൂര്യ ആണ് വിതരണം ചെയ്തത്.
ഇതിന്റെ സന്തോഷം രക്ഷ പങ്കുവെക്കുകയുണ്ടായി. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ പത്ര, ദൃശ്യ മാധ്യമ പുരസ്കാര വേദിയിൽ, നടൻ ജയസൂര്യയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, തന്റെ ഇഷ്ട നടനായ ജയസൂര്യയിൽ നിന്ന് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം രക്ഷ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. കൂടാതെ, തന്നെ ഈ നിലയിലേക്ക് എത്താൻ പിന്തുണച്ചവർക്കും രക്ഷ നന്ദി പറഞ്ഞു.
സാന്ത്വനം പരമ്പരയുടെ സംവിധായകൻ ആയിരുന്ന അന്തരിച്ച ആദിത്യനും, പരമ്പരയുടെ നിർമ്മാതാക്കളായ രഞ്ജിത്തിനും ചിപ്പിക്കും രക്ഷ നന്ദി പറഞ്ഞു. പരമ്പരയിൽ രക്ഷക്ക് ഒപ്പം, ചിപ്പിയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി വരമ്പരയിൽ അവതരിപ്പിക്കുന്നത്. ദേവൂട്ടി എന്ന കഥാപാത്രം വന്നതോടെ, ചിപ്പിയുടെയും രക്ഷയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള
സ്നേഹവും അസ്വാരസ്യങ്ങളും ഇടകലർന്ന ഇടപഴകലുകൾ ഇപ്പോൾ പരമ്പരയുടെ പ്രധാന കഥാ വിഷയമാണ്. മികച്ച സഹ നടിക്കുള്ള പുരസ്കാരം ആണ് രക്ഷയെ തേടി ഇപ്പോൾ എത്തിയത്. രക്ഷയെ സാന്ത്വനം പരമ്പരയിൽ തിരഞ്ഞെടുത്തതിലും, ജനപ്രീതിയുള്ള ഒരു നടിയാക്കി മാറ്റുന്നതിൽ സഹായിച്ചതിനും ആണ് രക്ഷ ചിപ്പി രഞ്ജിത്തിനോട് നന്ദി പറഞ്ഞിരിക്കുന്നത്.
Read Also: ഗോപിക അനിലിന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് മനസ്സ് തുറന്ന് സാന്ത്വനത്തിലെ കണ്ണൻ