സംവിധായകനെ അവസാനമായി കണ്ടപ്പോൾ, കണ്ണീരിലാഴ്ന്ന് സാന്ത്വനം കുടുംബം
Santhwanam actress Chippy cry after seeing director Adithyan video : പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന്റെ വിയോഗ വാർത്ത വളരെ അധികം ഞെട്ടലോടെയും സങ്കടത്തോടെയും ആണ് സീരിയൽ ലോകത്ത് പ്രതിപാദിച്ചത്. ഹിറ്റ് പരമ്പരകളുടെ സംവിധായകനായ ആദിത്യൻ, ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുകയായിരുന്ന പരമ്പരയായ ‘സാന്ത്വനം’ റേറ്റിംഗിൽ മുൻപന്തിയിൽ ആയിരുന്നു.
തങ്ങളുടെ സംവിധായകന്റെ അപ്രതീക്ഷിതമായ മരണവാർത്ത, സാന്ത്വനം പരമ്പരയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും വളരെയധികം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നു. സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും, പരമ്പരയുടെ നിർമ്മാതാവ് കൂടിയായ ചിപ്പി രഞ്ജിത്ത് സംവിധായകൻ ആദിത്യനെ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. അതോടൊപ്പം, സാന്ത്വനം സീരിയലിലെ
മറ്റു അഭിനേതാക്കളും പ്രവർത്തകരും തങ്ങളുടെ സംവിധായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. വളരെയധികം വിഷമത്തോടെയാണ് ചിപ്പിയെ കാണാൻ സാധിച്ചത്. അഭിനേതാവ് എന്ന നിലക്ക് പുറമേ, ഒരു നിർമ്മാതാവ് എന്ന നിലയിലും ആദിത്യനോട് വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ചിപ്പി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം ചിപ്പിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരിക്കാം.
ടെലിവിഷൻ സീരിയൽ രംഗത്തെ മറ്റു പ്രമുഖരും ആദിത്യന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. നിരവധി അഭിനേതാക്കളെ മിനി സ്ക്രീനിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സംവിധായകനാണ് ആദിത്യൻ. നിരവധി ഹിറ്റ് പരമ്പരകൾ സംവിധാനം ചെയ്തിട്ടുള്ള ആദിത്യൻ, തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയിൽ ആയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടെലിവിഷൻ സീരിയൽ ലോകത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
Read Also: സാന്ത്വനം സംവിധായകൻ ആദ്യത്തന്റെ വിയോഗ വാർത്തയുടെ ഞെട്ടലിൽ സീരിയൽ ലോകം