അവരുടെ പ്രണയം നേരത്തെ അറിയാമായിരുന്നു!! കല്ല്യാണം കഴിഞ്ഞ ഗോപികക്ക് ശിവേട്ടന്റെ ഉപദേശം
Santhwanam actor Sajin reacts on Gopika Anil marriage: അടുത്തിടെ അവസാനിച്ച ജനപ്രിയ ടെലിവിഷൻ പരമ്പരയായിരുന്ന ‘സാന്ത്വനം’ത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന താരങ്ങളാണ് ഗോപിക അനിലും സജിനും. പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാരായിയാണ് ഇരുവരും വേഷമിട്ടത്. ഈ പരമ്പര ഇരു താരങ്ങൾക്കും വലിയ സ്വീകാര്യതയും ജനപ്രീതിയും നേടിക്കൊടുത്തു.
കഴിഞ്ഞ ദിവസം നടന്ന ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹത്തിൽ, സജിനും ഭാര്യ ഷഫ്നയും പങ്കെടുത്തിരുന്നു. സീരിയൽ താരം കൂടിയായ ഷഫ്നയും ഗോപികയും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. വിവാഹ ദിവസവും, അതിന് മുൻപ് നടന്ന ഹൽദി ഉൾപ്പെടെയുള്ള ആഘോഷ ചടങ്ങുകളിലും, ഷഫ്നയും സജിനും സജീവ സാന്നിധ്യം ആയിരുന്നു.
ഗോപികയുടെ വിവാഹശേഷം മാധ്യമങ്ങളോട് സജിൻ പ്രതികരിക്കുകയുണ്ടായി. തന്നെക്കാൾ, ഷഫ്നയാണ് ഗോപികയുടെ അടുത്ത സുഹൃത്ത് എന്നും, അതുകൊണ്ടുതന്നെ ഗോപിക വിവാഹം കഴിഞ്ഞുപോകുന്നതിന്റെ വിഷമത്തിലാണ് ഷഫ്നയെന്നും സജിൻ പറഞ്ഞു. അതേസമയം, ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും പ്രണയം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും, ഗോപിക പറഞ്ഞിട്ടുണ്ട് എന്നും സജിൻ വെളിപ്പെടുത്തി.
കല്ല്യാണം കഴിച്ച ഗോപികക്ക് സജിൻ ഒരു ഉപദേശവും നൽകി. “കുറച്ച് മണ്ടത്തരങ്ങൾ കുറയ്ക്കുക,” എന്നാണ് സജിന്റെ ഉപദേശം. എപ്പോഴും മണ്ടത്തരങ്ങളാണ് ഗോപിക പറയാറുള്ളത് എന്ന് സജിൻ തമാശയായി പറഞ്ഞു. അതേസമയം, സാന്ത്വനത്തിന് പുതിയ പ്രോജക്ട് ഫൈനലൈസ് ചെയ്തിട്ടില്ല എന്നും, അപ്ഡേറ്റുകൾ പങ്കുവെക്കും എന്നും സജിൻ അറിയിച്ചു. സാന്ത്വനത്തിലെ താരങ്ങൾ എല്ലാവരും തന്നെ, ഗോപികയുടെ വിവാഹത്തിൽ പങ്കാളികളായി.