വിക്കറ്റിന് മുന്നിലും പിറകിലും പരാജയം, എന്നിട്ടും രാഹുലിന് അവസരം സഞ്ജുവിന് മാത്രം പഴി
ഉയർച്ച താഴ്ചകൾ എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം സംഭവിക്കാവുന്നതാണ്. എന്നാൽ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസന്റെ കരിയറിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസണ് മതിയായ അവസരങ്ങൾ ദേശീയ ടീമിൽ നൽകുന്നില്ല എന്ന വാദം
ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് ടി20 ലോകകപ്പ് ടീമിൽ അവസരം നൽകിയത്. എന്നാൽ, ഒരു മത്സരത്തിൽ പോലും കളിക്കാൻ ഇറക്കാതെ സഞ്ജുവിനെ ബെഞ്ചിൽ ഇരുത്താനാണ് മാനേജ്മെന്റ് തയ്യാറായത്. ഇതിന് പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിൽ അവസരം ലഭിച്ച സഞ്ജു, അർദ്ധ സെഞ്ച്വറി ഉൾപ്പെടെ ശ്രദ്ധേയമായ പ്രകടനം നടത്തി. എന്നാൽ, തുടർന്ന് നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ, ടി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞു.
മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചു. ആദ്യത്തെ അവസരം ഓപ്പണർ ആയും, പിന്നീട് മൂന്നാമനായും ലഭിച്ച അവസരങ്ങളിൽ, സഞ്ജുവിന് റൺ ഒന്നും നേടാൻ ആയില്ല. ഇത് സഞ്ജു ആരാധകരെ നിരാശരാക്കുകയും, അദ്ദേഹത്തിന്റെ വിമർശകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയ കെഎൽ രാഹുൽ എന്ത് സംഭാവനയാണ് ഇപ്പോൾ ഇന്ത്യൻ ടീമിന് വേണ്ടി നൽകിവരുന്നത്. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന
രണ്ടാം ഏകദിന മത്സരത്തിൽ നിർണ്ണായ ഇന്നിങ്സ് കളിച്ച് ഇന്ത്യയെ ജയത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിട്ടും, നേരിട്ട രണ്ടാം ബോളിൽ തന്നെ റൺ ഒന്നും എടുക്കാതെ രാഹുൽ ബൗൾട് ആവുകയായിരുന്നു. വിക്കറ്റിന് പിറകിലെ രാഹുലിന്റെ പ്രകടനവും ദയനീയമായിരുന്നു. എന്നാൽ, ഇതൊന്നും ചർച്ചയാകുന്നില്ല, രാഹുലിന് ലഭിക്കുന്ന അവസരങ്ങൾക്ക് തടസ്സമാകുന്നും ഇല്ല. ഇവിടെയാണ് ദേശീയ ടീം മലയാളി താരത്തോട് വേർതിരിവ് കാണിക്കുന്നു എന്ന് ആരാധകർ പറയുന്നതിന്റെ കാരണം തുറന്നുകാട്ടപ്പെടുന്നത്. Sanju Samson vs KL Rahul a tale of unequal opportunities
fpm_start( "true" );