Sanju Samson, Chahal, Jaiswal unsung heroes

സഞ്ജു ഇന്ത്യയുടെ ഊർജ്ജവും ആവേശവും ആണ്, ലോകകപ്പ് പ്രകടനത്തിൽ നന്ദി പറഞ്ഞ് ഇന്ത്യ

Sanju Samson, Chahal, Jaiswal unsung heroes in India world cup victory

Sanju Samson unsung hero in India world cup victory: അമേരിക്ക – വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായി നടന്ന ടി20 ലോകകപ്പിന് പുറപ്പെട്ട 15 അംഗ സംഘത്തിൽ ഇന്ത്യൻ ആരാധകർ അർപ്പിച്ചിരുന്ന വിശ്വാസം അവർ സംരക്ഷിച്ചിരിക്കുകയാണ്. കളിക്കാരുടെ മൈതാനത്തെ പ്രകടനവും, ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനയും ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിച്ചപ്പോൾ,

ടീമിൽ ഉൾപ്പെട്ടിട്ടും കളിക്കാൻ അവസരം ലഭിക്കാതെ പോയ താരങ്ങളും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത് എന്ന് ഇന്ത്യൻ പരിശീലകൻ തന്നെ പറഞ്ഞിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, സ്പിന്നർ യുസ്വേന്ദ്ര ചഹൽ, യുവ ബാറ്റർ യശാവി ജയ്സ്വാൽ എന്നിവർക്കാണ് ഇന്ത്യൻ സ്ക്വാഡിൽ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നത്. എന്നാൽ, ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിൽ ഇവരുടെ പങ്ക് എങ്ങനെയാണ് ഉപകരിച്ചത് എന്ന് 

ഇന്ത്യൻ പരിശീലക സംഘത്തിലെ സ്ട്രെംഗ്ത് & കണ്ടീഷനിംഗ് പരിശീലകനായ സോഹം ദേശായി വ്യക്തമാക്കുകയുണ്ടായി. ഈ മൂന്നുപേരും നൽകുന്ന ഊർജ്ജമാണ് ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിന്റെ വലിയൊരു കാരണം എന്ന് പരിശീലകൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. “ഇത്തരം ടൂർണമെന്റുകളിൽ, ഒരു ടീമിന്റെ ആത്മാവും കരുത്തും പ്രകടമാകുന്നത്, കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളിൽ നിന്ന് വരുന്ന ഊർജ്ജവും ആവേശവും ആണ്,” സോഹം പറയുന്നു.

“അസാധാരണമാംവിധം നിസ്വാർത്ഥരും മാതൃകാപരവുമായ ഈ സൂപ്പർ താരങ്ങളോട് ബഹുമാനം മാത്രം,” ഇന്ത്യൻ ടീമിന്റെ പരിശീലക അംഗം തുറന്നുപറഞ്ഞു. ലോകകപ്പ് ഫൈനലിന് ശേഷം ടീമിന്റെ ആഹ്ലാദപ്രകടനത്തിൽ മൂവരും സജീവമായി പങ്കെടുത്തിരുന്നു. സഞ്ജു ആരാധകരിൽ നിരാശ ഉണ്ടെങ്കിലും, അദ്ദേഹം എത്രമാത്രം സന്തോഷവാനാണ് എന്ന് മത്സര ശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷ പ്രകടനങ്ങൾ പ്രകടമാക്കുന്നു.