sanju samson on bumrah sandeep sharma

കണക്കുകളിൽ ബുമ്രയുടെ പിൻഗാമി, ലോകകപ്പ് ടീമിൽ ഇടമില്ല!! സഞ്ജു സാംസൺ തുറന്നു പറയുന്നു

Sanju Samson speaks about Jasprit Bumrah successor

Sanju Samson speaks about Jasprit Bumrah successor: ടി20 ലോകകപ്പിനുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഐപിഎല്ലിന് ശേഷം ന്യൂയോർക്കിൽ എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ, കഴിഞ്ഞ ദിവസം പരിശീലന സെഷനിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ജൂൺ 5-ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. അതിന് മുന്നോടിയായി, ജൂൺ 1-ന് ടീം ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരത്തിൽ ഏർപ്പെടും. 

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇത് മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന ഒന്നായിരുന്നു. ഇന്ത്യൻ ടീം അംഗങ്ങളായ സൂര്യകുമാർ യാദവ്, അർഷദീപ് സിംഗ്, ഋഷഭ് പന്ത്, ശിവം ഡ്യൂബെ തുടങ്ങിയവരെല്ലാം ഒരുമിച്ച് പരിശീലനത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. 

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് നിരയാണ്. ജസ്‌പ്രീത് ബുമ്ര നയിക്കുന്ന പേസ് ബൗളിൽ ഡിപ്പാർട്ട്മെന്റിൽ മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് തുടങ്ങിയവർ ഉൾപ്പെടുന്നു. എന്നാൽ, ലോകകപ്പിൽ ഉൾപ്പെടാത്ത സന്ദീപ് ശർമയെ കുറിച്ച് സഞ്ജു സാംസൺ ഒരു കമന്റ് പാസാക്കുകയുണ്ടായി. കണക്കുകളുടെ അടിസ്ഥാനത്തിൽ ബുമ്രയുടെ തൊട്ടു പിറകിൽ വരുന്ന ബൗളർ ആണ് സന്ദീപ് ശർമ എന്നാണ് സഞ്ജുവിന്റെ പ്രതികരണം. 

“(സന്ദീപ് ശർമ്മയെക്കുറിച്ച്) ഞാൻ അദ്ദേഹത്തെ ഓർത്ത് ശരിക്കും സന്തോഷവാനാണ്. (ഐപിഎൽ) ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാതെ, (രാജസ്ഥാൻ റോയൽസിൽ) പകരക്കാരനായി തിരിച്ചെത്തി. അവൻ ബൗൾ ചെയ്ത രീതിയിൽ, അവൻ തീർച്ചയായും ഡെലിവറി ചെയ്തു. നമ്മൾ കണക്കുകൾ നോക്കുകയാണെങ്കിൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ സന്ദീപ് ശർമ്മ, ബുംറയ്ക്ക് ശേഷമുള്ള അടുത്ത ആളായിരിക്കും. അവൻ ഒരു വലിയ ജോലി ചെയ്തിട്ടുണ്ട്.”