rajasthan royals sunrisers hyderabad

എന്തുകൊണ്ട് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു? മറുപടി പറഞ്ഞ് സഞ്ജു സാംസൺ

Sanju Samson reacts to why Rajasthan Royals lost

Sanju Samson reacts to why Rajasthan Royals lost: ഐപിഎൽ കിരീടത്തിനായി സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടി വരും. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു. നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഹൈദരാബാദ് മികച്ച പ്രകടനം നടത്തി. 

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ക്ലാസന്റെ (50) അർദ്ധ സെഞ്ച്വറിയുടെയും ട്രെവിസ് ഹെഡ് (34), രാഹുൽ ട്രിപാതി (37) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന ടോട്ടൽ കണ്ടെത്തി. രാജസ്ഥാൻ റോയൽസിനു വേണ്ടി ട്രെൻന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും, സന്ദീപ് ശർമ്മ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 

മറുപടി ബാറ്റിംഗിൽ, രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർക്ക് താളം പിഴച്ചു. യുവതാരങ്ങളായ ധ്രുവ് ജൂറൽ (56*) അർദ്ധ സെഞ്ച്വറിയും, യശാവി ജയ്സ്വാൽ (42) മികച്ച പ്രകടനം നടത്തിയെങ്കിലും, ടീമിന് വിജയം നേടാൻ ആയില്ല. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനേ രാജസ്ഥാൻ റോയൽസിന് സാധിച്ചുള്ളൂ. മത്സരശേഷം പരാജയകാരണം സഞ്ജു സാംസൺ പങ്കുവെക്കുകയും ചെയ്തു. 

ഹൈദരാബാദിന്റെ സ്പിൻ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ടു എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സമ്മതിച്ചു. “ഇതൊരു വലിയ കളിയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ ബൗൾ ചെയ്‌തതിൽ എനിക്ക് അഭിമാനമുണ്ട്. അവരുടെ സ്പിന്നിനെതിരെ മധ്യ ഓവറുകളിൽ ഞങ്ങൾക്ക് ഓപ്ഷനുകൾ കുറവായിരുന്നു, അവിടെയാണ് ഞങ്ങൾ കളി തോറ്റത്,” സഞ്ജു പറഞ്ഞു.