ശ്രീലങ്കയിലും കാണികൾക്ക് പ്രിയം സഞ്ജുവിനോട്, ദി പോപ്പുലർ മലയാളി ഫ്രം ഇന്ത്യ
ജൂലൈ 28 ഞായറാഴ്ച പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരത്തിൻ്റെ രണ്ടാം ടി20 ഐയിൽ മഴമൂലം വളരെ കാലതാമസത്തിന് ശേഷമാണ് ടോസ് ഇട്ടത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.
ടോസിന് ശേഷം സംസാരിക്കവെ, ഓപ്പണർ ശുഭ്മാൻ ഗില്ലിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന വിവരം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗിൽ 34 (16) എന്ന അതിവേഗ ഇന്നിംഗ്‌സ് കളിച്ചു. കഴുത്തിനേറ്റ പരിക്കാണ് താരത്തെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ കാരണം. ഗില്ലിന് പകരം ടീമിൽ സഞ്ജു സാംസണെ തിരഞ്ഞെടുത്തു.
ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പർ ആയി നിലനിർത്തിയപ്പോൾ, ഓപ്പണർ ആയിയാണ് സഞ്ജുവിനെ ടീമിൽ എടുത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയതിന് പിന്നാലെ ആരാധക രോഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടമായിരുന്നു. മാത്രമല്ല, കഴിഞ്ഞ മത്സരത്തിൽ കളിച്ചില്ലെങ്കിലും, ഗാലറിയിൽ എത്തിയ ആരാധകർ സഞ്ജുവിന് വേണ്ടി ആർപ്പു വിളിക്കുകയും,
സഞ്ജു അവരോടൊപ്പം സെൽഫി പകർത്താൻ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. തൻ്റെ ടി20 കരിയറിൽ ഇതുവരെ കളിച്ച 24 ഇന്നിംഗ്സുകളിൽ നിന്ന് 21.14 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളോടെ 133.33 സ്‌ട്രൈക്ക് റേറ്റിൽ 444 റൺസ് ഈ 29കാരൻ നേടിയിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ സമീപകാല പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് സാംസൺ അവസാനമായി ടി20 ഐ കളിച്ചത്. Sanju Samson plays for India against Srilanka
fpm_start( "true" );