Sanju Samson ICC Rankings T20 and ODI formats current standing

സഞ്ജു സാംസന്റെ ഏകദിന – ടി20 റാങ്കിങ്, ഐസിസി ബാറ്റർമാരുടെ റാങ്കിങ് ഓഗസ്റ്റ് അപ്ഡേറ്റ്

ഐസിസി ബാറ്റർമാരുടെ റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസന്റെ സ്ഥാനം എത്രയാകും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. തീർച്ചയായും, സഞ്ജുവിനെ പലപ്പോഴും ദേശീയ ടീമിൽ നിന്ന് തഴയുന്ന വാർത്തകൾ നാം ചർച്ച ചെയ്യാറുണ്ട്. എന്നിരുന്നാലും, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ലഭിച്ച അവസരങ്ങളിൽ സഞ്ജു തന്നാലാകുന്ന സംഭാവന

ദേശീയ ടീമിന് നൽകിയിട്ടുണ്ട്. ടി20 മത്സരങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ സഞ്ജു ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്. 27 ടി20 മത്സരങ്ങൾ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സഞ്ജു, 19.30 ബാറ്റിംഗ് ശരാശരിയിൽ 131.36 സ്ട്രൈക്ക് റേറ്റോടെ 444 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. 2022-ൽ അയർലൻഡിനെതിരെ നേടിയ 77 റൺസ് ആണ് സഞ്ജുവിന്റെ ടി20 ഫോർമാറ്റിലെ ഉയർന്ന സ്കോർ. ഏറ്റവും ഒടുവിൽ ശ്രീലങ്കക്കെതിരെ കളിച്ച രണ്ട് ടി20 മത്സരങ്ങളിലും സഞ്ജു റൺ ഒന്നും എടുക്കാതെ പുറത്താക്കുകയായിരുന്നു. ഇപ്പോൾ, ഓഗസ്റ്റ് മാസത്തിൽ 

ഐസിസി റാങ്കിങ് പുതുക്കിയപ്പോൾ, സഞ്ജുവിന്റെ സ്ഥാനം 169-ാമതാണ്. ടി20 ലോകകപ്പിൽ സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും, കളിക്കാൻ അവസരം ലഭിക്കാതെ പോയതും റാങ്കിംഗ് മെച്ചപ്പെടാതിരിക്കാൻ കാരണമായി. ഏകദിന ഫോർമാറ്റിലെ റാങ്കിംഗ് പരിശോധിച്ചാൽ, 16 മത്സരങ്ങളിൽ നിന്ന് 56.66 ബാറ്റിംഗ് ശരാശരിയിൽ 99.60 സ്ട്രൈക്ക് റേറ്റോടെ 510 റൺസ് എടുത്തിട്ടുള്ള സഞ്ജു സാംസൺ, നിലവിൽ 121-ാം സ്ഥാനത്താണ് ഉള്ളത്. 2024-ൽ ഇതുവരെ ആകെ ഒരു ഏകദിന പരമ്പര മാത്രമാണ് നടന്നിട്ടുള്ളത്.

ശ്രീലക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്തില്ല. സഞ്ജു കളിച്ച ഏറ്റവും അവസാനത്തെ ഏകദിന മത്സരം, 2023-ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആണ്. ആ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജു നേടിയ 108 റൺസ് ആണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ. ടെസ്റ്റ് ഫോർമാറ്റിൽ സഞ്ജുവിന് ഇതുവരെ അരങ്ങേറ്റത്തിന് അവസരവും ലഭിച്ചിട്ടില്ല. Sanju Samson ICC Rankings T20 and ODI formats current standing