സഞ്ജു തന്നെ ഫസ്റ്റ് ചോയ്‌സ്!! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം
Sanju Samson headline India’s squad for Zimbabwe T20s: ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു. 5 മത്സരങ്ങൾ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടി. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പര്യടനത്തിൽ, ശുഭ്മാൻ ഗിൽ ആവും ഇന്ത്യൻ ടീമിനെ നയിക്കുക.
ധാരാളം യുവ താരങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, പലർക്കും ഇത് ആദ്യ ദേശീയ കോൾ-അപ്പ് ആയി. ഐപിഎൽ 2024-ലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യുവതാരങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്. യശാവി ജയ്സ്വാൽ, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ബാറ്റർമാർ സിംബാബ്‌വെ പര്യടനത്തിൽ അണിനിരക്കും. അതേസമയം, വിക്കറ്റ് കീപ്പർമാരായി രണ്ട് പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജു സാംസണ് പുറമേ,
ധ്രുവ് ജൂറൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കുക സഞ്ജു സാംസണ് തന്നെ ആയിരിക്കും. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിലവിൽ പുരോഗമിക്കുന്ന ലോകകപ്പ് ടീമിന്റെ ഭാഗമാണ്. സിംബാബ്‌വെ പരിഗണനത്തിൽ സഞ്ജു തന്നെയായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ വാഷിംഗ്‌ടൺ സുന്ദറിനൊപ്പം നിതീഷ് റെഡ്ഢി,
റിയാൻ പരാഗ് എന്നിവർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. തുഷാർ ദേഷ്‌പാണ്ഡെ, രവി ബിഷ്നോയ്, മുകേഷ് കുമാർ, ഖലീൽ അഹ്‌മദ്, ആവേഷ് ഖാൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുക. Squad: Ꮪhubman Gill (Captain), Yashasvi Jaiswal, Ruturaj Gaikwad, Abhishek Sharma, Rinku Singh, Sanju Samson (WK), Dhruv Jurel (WK), Nitish Reddy, Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande.