Sanju Samson first response about his century against South Africa

“ഞാൻ ഒരു സോണിലായിരുന്നു” സെഞ്ച്വറി പ്രകടനത്തെ കുറിച്ച് സഞ്ജു സംസാരിച്ചു

Sanju Samson first response about his century against South Africa: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് ടോട്ടൽ കണ്ടെത്തി. 50 പന്തിൽ 7 ഫോറുകളും 10 സിക്സറുകളും

ഉൾപ്പെടെ 107 റൺസ് ആണ് സഞ്ജു നേടിയത്. മത്സരത്തിന്റെ ഇന്റർവെൽ ഷോയിൽ തന്റെ പ്രകടനത്തെ കുറിച്ച് സഞ്ജു സംസാരിച്ചു. “ഞാൻ ഒരു സോണിലായിരുന്നു, അത് യാന്ത്രികമായി ഒഴുകുന്നു, അതിനാൽ ഞാൻ അതിനെ ഒഴുകാൻ അനുവദിച്ചു,” തന്റെ അവസ്ഥയെ സഞ്ജു കുറഞ്ഞ വാക്കിൽ പ്രതിഫലിപ്പിച്ചു. ബാറ്റ് ചെയ്യുന്ന വേളയിൽ എന്തായിരുന്നു ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ, “യഥാർത്ഥത്തിൽ ഇതൊരു നല്ല ചോദ്യമാണ്, പന്ത് അടിക്കണമെങ്കിൽ അതിനായി പോകുക എന്നായിരുന്നു ഉദ്ദേശം. ഒരു സമയം ഒരു പന്തിൽ ഫോക്കസ് ചെയ്യുക, അത് സഹായിക്കുന്നു.

വിക്കറ്റ് ഇവിടെ വലിയ പങ്ക് വഹിക്കുന്നു, അധിക ബൗൺസും ഇന്ത്യയിൽ നിന്ന് വരുന്നതിനാലും വിക്കറ്റ് മനസ്സിലാക്കാൻ ഞങ്ങൾക്ക് സമയമെടുക്കും,” സഞ്ജു പറഞ്ഞു.  സെഞ്ച്വറി നേടിയ ശേഷമുള്ള ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ, “ഞാൻ ഒരുപാട് ചിന്തിച്ചാൽ ഞാൻ വികാരാധീനനാകും,” എന്നാണ് സഞ്ജു മറുപടി നൽകിയത്. “10 വർഷമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരുന്നു, ഞാൻ വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനും ആണ്. പക്ഷേ, എന്റെ പാദങ്ങൾ നിലത്തു നിൽക്കാനും ഈ നിമിഷത്തിൽ ആയിരിക്കാനും ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. അതേസമയം, മത്സരത്തിൽ ഇന്ത്യ 203 റൺസ് ആണ് ആതിഥേയർക്ക് വിജയലക്ഷ്യം വെച്ചിരിക്കുന്നത്. 

ഹോം ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് മറികടക്കാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ, “മികച്ച സ്കോർ ആണെന്ന് തോന്നുന്നു. ഞങ്ങളുടെ 80% സാധ്യതകളിലേക്ക് ബൗൾ ചെയ്താൽ നമ്മൾ നന്നായിരിക്കും,” സഞ്ജു പറഞ്ഞു. “അവരുടെ ബൗളർമാർ നന്നായി പന്തെറിഞ്ഞു, ഞങ്ങളുടെ ബൗളർമാരും അവരിൽ നിന്ന് പകർത്താൻ ആഗ്രഹിക്കുന്നു,” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ഈ സെഞ്ച്വറി നേട്ടത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.