സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ. ഡർബനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ ആയി ആണ് സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. കളിയുടെ തുടക്കം മുതൽ ആക്ഷൻ സ്റ്റൈലിൽ കളിച്ച സഞ്ജു സാംസൺ, ഡൈനാമിക് ഷോട്ടുകൾ കൊണ്ട് കാണികളെ എന്റർടൈൻ ചെയ്തു. മത്സരത്തിൽ 47 പന്തിൽ നിന്നാണ് സഞ്ജു സാംസൺ സെഞ്ച്വറി നേടിയത്. 

കഴിഞ്ഞ ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിലും സഞ്ജു സാംസൺ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ലോക ക്രിക്കറ്റർമാരുടെ കണക്കുകൾ പരിശോധിച്ചാൽ, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ക്രിക്കറ്റർ ആണ് സഞ്ജു. ഇന്നത്തെ മത്സരത്തിൽ ആകെ 107 റൺസ് ആണ് സഞ്ജു നേടിയത്. 

50 പന്തിൽ നിന്ന് 107 റൺസ് എടുത്ത സഞ്ജു, കളിയുടെ 16-ാം ഓവറിൽ പുറത്തായി. എൻ പീറ്റർ ആണ് സഞ്ജു സാംസന്റെ വിക്കറ്റ് എടുത്തത്. 214.00 സ്ട്രൈക്ക്‌ റേറ്റിൽ 50 പന്തിൽ സഞ്ജു 107 റൺസ് സ്കോർ ചെയ്തപ്പോൾ, അതിൽ 7 ഫോറും 10 സിക്സറുകളും ഉൾപ്പെടുന്നു. സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനാണ് ഇന്ന് ഡർബൻ വേദിയായത്. മത്സരത്തിലേക്ക് വന്നാൽ, അഭിഷേക് നായർ (7) നിരാശപ്പെടുത്തിയെങ്കിലും, 

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (21), തിലക് വർമ്മ (33) എന്നിവർ ഭേദപ്പെട്ട സ്കോറുകൾ കണ്ടെത്തി. കളി 16 ഓവറുകൾ പിന്നിടുമ്പോൾ ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരാണ് ക്രീസിൽ തുടരുന്നത്. ഇന്ത്യ ഇതിനോടകം തന്നെ 175 റൺസ് പിന്നിടുകയും ചെയ്തു. കൂറ്റൻ ടോട്ടലിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. Sanju Samson century India vs South Africa