Sanju Samson and Rishabh Pant new IPL franchise links

സഞ്ജു സാംസണും ഋഷഭ് പന്തിനും പുതിയ ഐപിഎൽ ഓഫർ!! ക്യാപ്റ്റൻസി ഉൾപ്പടെ വാഗ്ദാനം

ഐപിഎൽ 2025-ന് മുന്നോടിയായി ഒരു മെഗാ താരലേലം നടക്കുന്നതിനാൽ തന്നെ, ഓരോ ഫ്രാഞ്ചൈസികളും ടീമിൽ കാര്യമായ അഴിച്ചുപണികൾക്കാണ് ശ്രമങ്ങൾ നടത്തുന്നത്. താരലേലത്തിന് മുന്നേ തന്നെ ഡ്രാഫ്റ്റ് വഴി തങ്ങൾ ലക്ഷ്യം വെക്കുന്ന കളിക്കാരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നു. ഇത്തരം വാർത്തകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് രണ്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പേരുകൾ ആണ്. 

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ഫ്രാഞ്ചൈസി വിടും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ്, ഫ്രാഞ്ചൈസി വിട്ടു പുതിയ ഒരു ടീമിലേക്ക് ചേക്കേറാൻ ആണ് താരത്തിന് ആഗ്രഹം. നിലവിൽ വിവിധ സോഴ്സുകളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈ സൂപ്പർ കിംഗ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. ഇതുവരെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, 

എംഎസ് ധോണി അടുത്ത ഐപിഎൽ സീസൺ കളിക്കുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ, ഭാവി മുന്നിൽ കണ്ടുകൊണ്ട് ദീർഘകാല വിക്കറ്റ് കീപ്പറായിയാണ് ഋഷഭ് പന്തിനേ സിഎസ്കെ നോക്കിക്കാണുന്നത്. ഒരുപക്ഷേ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് പോലും സിഎസ്കെ പന്തിനെ പരിഗണിച്ചേക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് പുതിയ വിക്കറ്റ് കീപ്പറെ തേടുന്നതായും റിപ്പോർട്ടുകൾ വരുന്നു. 

ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ ആണ് ഡൽഹി ലക്ഷ്യം വെക്കുന്നത്. രാജസ്ഥാൻ റോയൽസിനെ ഒരു ഫൈനൽ ഉൾപ്പെടെ, രണ്ട് തവണ പ്ലേഓഫിലേക്ക് നയിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ, ഡൽഹി ക്യാപിറ്റൽസ് അവരുടെ ക്യാപ്റ്റൻ പദവിയിലേക്കാണ് സഞ്ജു സാംസണെ പരിഗണിക്കുന്നത്. നേരത്തെ, 2016-17 സീസണിൽ സഞ്ജു ഡൽഹി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. Sanju Samson and Rishabh Pant new IPL franchise links

fpm_start( "true" );