Samantha revealed her favourite malayalam actors

എന്റെ പ്രിയപ്പെട്ട മമ്മൂട്ടി!! തന്റെ ഫേവറൈറ്റ് മലയാള നടന്മാരെ വെളിപ്പെടുത്തി സാമന്ത

Samantha revealed her favourite malayalam actors

Samantha revealed her favourite malayalam actors: മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താര റാണിയാണ് സാമന്ത. പലപ്പോഴും മലയാള സിനിമകൾ കണ്ട ശേഷമുള്ള തന്റെ അഭിപ്രായം സാമന്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, മലയാളത്തിലെ തന്റെ ഫേവറേറ്റ് അഭിനേതാക്കൾ ആരൊക്കെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള നടൻ മമ്മൂട്ടി ആണെന്ന് സാമന്ത തുറന്നു പറഞ്ഞിരിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മമ്മൂട്ടിക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, തന്റെ ഏറ്റവും പ്രിയപ്പെട്ട താരം എന്ന് സാമന്ത ടാഗ് ചെയ്തു. നേരത്തെ മമ്മൂട്ടിയുടെ ‘കാതൽ – ദി കോർ’ കണ്ട ശേഷം മമ്മൂട്ടിയെ വാഴ്ത്തിക്കൊണ്ട് സാമന്ത ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തുടർന്ന് താൻ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു മലയാള നടനെ കൂടി സാമന്ത വെളിപ്പെടുത്തി. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവനടനായ

Samantha revealed her favourite malayalam actors

ഫഹദ് ഫാസിൽ ആണ് സാമന്ത പങ്കുവെച്ച രണ്ടാമത്തെ ചിത്രത്തിൽ ഉള്ളത്. ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രത്തിലെത്തിയ തെലുങ്ക് ചിത്രം ‘പുഷ്പ : ദി റൈസ്’-ലെ സാമന്തയുടെ ‘ഓ ആണ്ഡവ’ എന്ന ഗാനത്തിന്റെ ഡാൻസിന് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ സാമന്ത, ഇതുവരെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

വിജയ് ദേവരകോണ്ടക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രമായ ‘ഖുശി’ ആണ് സാമന്തയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം, മമ്മൂട്ടിയും ഫഹദ് ഫാസിലും അവരുടെ പുതിയ സിനിമകളുടെ പണിപ്പുരയിൽ ആണ്. ‘ടർബോ’, ‘ബസൂക്ക’ തുടങ്ങിയ സിനിമകൾ മമ്മൂട്ടിയുടെ ലിസ്റ്റിൽ നിൽക്കുമ്പോൾ, ‘പുഷ്പ 2’, ‘ആവേശം’ എന്നിങ്ങനെ ഫഹദ് ഫാസിലിന്റെ ലിസ്റ്റും നീളുന്നു.