Sajitha Betty with daughter in Santhwanam serial location

ദേവൂട്ടിയും അമ്മമാരും, സാന്ത്വനം വീട്ടിൽ എത്തിയ സജിത ബേട്ടിയും ഭർത്താവും

Sajitha Betty with daughter in Santhwanam serial location

Sajitha Betty with daughter in Santhwanam serial location : ‘സാന്ത്വനം’ പരമ്പര ഇപ്പോൾ അതിന്റെ പുതിയ കഥ പശ്ചാത്തലത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നുകൊണ്ട് തുടർന്നുകൊണ്ടിരിക്കുകയാണ്. സാന്ത്വനം പരമ്പരയിലെ കഥാപാത്രങ്ങളായ ഹരിയുടെയും അപ്പുവിന്റെയും മകളായ ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

നടി സജിത ബേട്ടിയുടെ മകളാണ്. ഇപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ മകൾക്കൊപ്പം എത്തിയ വേളയിൽ പരമ്പരയിലെ താരങ്ങൾക്കൊപ്പം പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സജിത ബേട്ടി. സജിതക്കൊപ്പം ഭർത്താവ് ഷമാസും ഉണ്ടായിരുന്നു. പരമ്പരയിലെ ദേവൂട്ടിയുടെ അമ്മയായി വേഷമിടുന്ന നടി രക്ഷ രാജ് ഇസ മോൾക്കൊപ്പം ഇരിക്കുന്ന ചിത്രം സജിത പങ്കുവെച്ചു.

Sajitha Betty with daughter in Santhwanam serial location
Sajitha Betty with daughter in Santhwanam serial location

അതേസമയം, പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ദേവിയും അവതരിപ്പിക്കുന്ന ചിപ്പി രഞ്ജിത്ത് ഇസ ബേബിയെ എടുത്തു നിൽക്കുന്ന ചിത്രവും സജിത ബേട്ടി പങ്കുവെച്ചു. പരമ്പരയിലെ ദേവിയേടത്തിയും ദേവൂട്ടിയും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇസ ബേബി ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആരംഭിച്ചിട്ട് കുറച്ച് എപ്പിസോഡുകൾ മാത്രമാണ് പിന്നിട്ടത് എങ്കിലും,

Sajitha Betty with daughter in Santhwanam serial location

കുട്ടി താരത്തെ സാന്ത്വനം പ്രേക്ഷകർ ഇതിനോടകം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. പ്രേക്ഷകരുടെ പ്രിയതാരമായ സജിത ബേട്ടിയുടെ മകളാണ് ഇസ എന്നറിഞ്ഞതിൽ കുടുംബ പ്രേക്ഷകർ അതീവ സന്തുഷ്ടരാണ് എന്ന്, സജിത ബേട്ടി പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെയുള്ള കമന്റുകളിൽ പ്രകടമാണ്. സാന്ത്വനം പരമ്പരയുടെ മുന്നോട്ടുള്ള കഥ പ്രയാണത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

Read Also: ‘ശിവാജ്ഞലി’മാർ ഇനി സാന്ത്വനത്തിൽ ഉണ്ടാകില്ലേ? പ്രേക്ഷകരുടെ സംശയത്തിന് ജിപിയുടെ വിശദീകരണം