Sai Krishna Bigg Boss speaks about help Nandana

പണപ്പെട്ടി നന്ദനക്ക് വീട് വെക്കാൻ നൽകുമോ? മറുപടി വ്യക്തമാക്കി ബിഗ് ബോസ് താരം സായ് കൃഷ്ണ

Sai Krishna Bigg Boss speaks about help Nandana

Sai Krishna Bigg Boss speaks about help Nandana: ബിഗ് ബോസ് മലയാളം സീസൺ 6-ൽ നിന്ന് പണപ്പെട്ടി എടുത്ത് പുറത്ത് പോന്ന മത്സരാർത്ഥി ആയി മാറിയിരിക്കുകയാണ് സായ് കൃഷ്ണ. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു കടന്ന സായ് കൃഷ്ണ, ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുകയാണ്. കൊച്ചിയിൽ ഫ്ലൈറ്റ് ഇറങ്ങിയ സായ്, എയർപോർട്ടിൽ മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. പണപ്പെട്ടി എടുത്തത്, 

നന്ദനക്ക്‌ വേണ്ടി ആയിരുന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് സായ് മറുപടി നൽകി. ബിഗ് ബോസ് വീട്ടിൽ നന്ദനയും സായിയും സഹോദര സ്നേഹം വെച്ചുപുലർത്തിയിരുന്നു. എയർപോർട്ടിൽ ഇറങ്ങിയ സായിയെ സ്വീകരിക്കാൻ നന്ദന എത്തുകയും ചെയ്തു. സ്വന്തമായി വീടില്ലാത്ത നന്ദനക്ക്, ഒരു വീടുവെക്കാൻ തന്നാലാകുന്ന സഹായം ചെയ്യുമെന്ന് സായ് ബിഗ് ബോസ് വീട്ടിൽ വെച്ച് വാക്ക് നൽകിയിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 

തന്റെ വാക്കിൽ താൻ ഉറച്ചുനിൽക്കുന്നു എന്നാണ് സായ് നൽകിയ മറുപടി. അതേസമയം, പണപ്പെട്ടി എടുത്തത് നന്ദനക്ക് വേണ്ടി ആണെന്ന പ്രചാരണം സായ് നിഷേധിച്ചു. നന്ദനക്ക് താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സഹായം വ്യക്തിപരമായ കാര്യം ആണെന്നും, അത് പരസ്യപ്പെടുത്താൻ താല്പര്യം ഇല്ല എന്നും സായ് വ്യക്തമാക്കി. എന്നിരുന്നാലും നന്ദനക്ക് തന്നാലാകുന്ന സഹായം ഉണ്ടാകും എന്ന കാര്യം സായിയുടെ വാക്കുകളിൽ വ്യക്തമായിരുന്നു. 

5 ലക്ഷം രൂപ വിലമതിക്കുന്ന പണപ്പെട്ടിയെടുത്താണ് സായ് ബിഗ് ബോസ് വീടിന് വെളിയിലേക്ക് എത്തിയത്. പണപ്പെട്ടി ടാസ്കിലെ ആദ്യ ഓഫർ തന്നെ സായ് സ്വീകരിക്കുകയായിരുന്നു. നിലവിൽ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ എണ്ണം 8 ആയി ചുരുങ്ങിയിരിക്കുന്നു. 13-ാം പുരോഗമിക്കുകയാണ് ഇപ്പോൾ. ഈ വാരം രണ്ട് പേര് കൂടി പുറത്തായി, അവസാനം വാരം ടോപ് 6 ആയി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.