Sachin Tendulkar lauds India's crucial moments in victory over Australia

രണ്ട് നിർണായക നിമിഷങ്ങളാണ് നമ്മുടെ വിജയത്തെ നിർവചിച്ചത്!! സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

Sachin Tendulkar lauds India’s crucial moments in victory over Australia: കഴിഞ്ഞ ദിവസം നടന്ന ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ, മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രോഹിത് ശർമയായിരുന്നു. 41 പന്തിൽ 92 റൺസ് എടുത്ത രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ വിജയം നേടാൻ ഉണ്ടായ രണ്ട് നിർണായക കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിൽ ഒന്ന് മിച്ചൽ മാഷിനെ പുറത്താക്കാനായി അക്സർ പട്ടേൽ എടുത്ത ക്യാച്ച് ആയിരുന്നു. 28 പന്തിൽ 37 റൺസെടുത്ത മാഷ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ്, കുൽദീപ് യാദവിനെ ഉയർത്തി അടിക്കാൻ ശ്രമിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റനെ അക്സർ പട്ടേൽ കൈപ്പിടിയിൽ ഒതുക്കിയത്. ഇതിനെ അഭിനന്ദിച്ച സച്ചിൻ ടെണ്ടുൽക്കർ, മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിനെ ഒരു സമയത്ത് മുൾമുനയിൽ നിർത്തിയ ട്രെവിസ് ഹെഡിനെ പുറത്താക്കിയ ജസ്‌പ്രീത് ബുമ്രയെ സച്ചിൻ അഭിനന്ദിച്ചു. 76 റൺസ് ആണ് ട്രെവിസ് ഹെഡ് സ്കോർ ചെയ്തത്. ഈ രണ്ട് നിമിഷങ്ങൾ ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്കു വഹിച്ചു എന്ന് സച്ചിൻ പറഞ്ഞു, “വെൽഡൺ, ഇന്ത്യ! രണ്ട് നിർണായക നിമിഷങ്ങൾ ഇന്നത്തെ നമ്മുടെ വിജയത്തെ നിർവചിച്ചു: ബൗണ്ടറിയിൽ അക്ഷറിൻ്റെ മിന്നുന്ന ക്യാച്ചും ജസ്പ്രീത് ബുംറ എടുത്ത ട്രാവിസ് ഹെഡിൻ്റെ വിക്കറ്റും. സെമി ഫൈനലിനായി കാത്തിരിക്കാനാവില്ല!”

അതേസമയം, മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചു, “രോഹിത് ശർമ്മയുടെ ബാറ്റിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷമായി. അവൻ നല്ല പൊസിഷനുകളിൽ എത്തി, അനായാസമായ ബാറ്റ് സ്വിംഗും സമയക്രമവും അവനെ നേടിയ ദൂരം കൈവരിക്കാൻ സഹായിച്ചു. ശരിക്കും ഒരു പ്രത്യേക തട്ട്.” Axar’s catch and Bumrah’s wicket highlight India’s win against Australia