Rohit Sharma captaincy record

ധോണിക്കും കോഹ്ലിക്കും സ്വപനം കാണാനാവാത്ത നേട്ടം സ്വന്തം പേരിൽ ആക്കി രോഹിത് ശർമ!! പാക്കിസ്ഥാൻ ക്യാപ്റ്റനൊപ്പം പുതിയ റെക്കോർഡ്

Rohit Sharma captaincy record: ഓസ്ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കി ടി20 ലോകകപ്പ് സെമി ഫൈനൽ പ്രവേശനം രാജകീയമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ ടൂർണമെന്റിൽ അപരാജിതരായിയാണ് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് ബാറ്റ് കൊണ്ടും ക്യാപ്റ്റൻസി മികവ് കൊണ്ടും ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. 

ഓസ്ട്രേലിയക്കെതിരായ ടി20 മത്സരം വിജയിച്ചതോടെ, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ വിജയിക്കുന്ന ക്യാപ്റ്റൻ ആയി മാറിയിരിക്കുകയാണ് രോഹിത് ശർമ. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ നേട്ടത്തിൽ ഒന്നാം സ്ഥാനം പങ്കിടുന്ന രോഹിത് ശർമ, 60 ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചപ്പോൾ അതിൽ 48 മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചു. അതേസമയം, 85 മത്സരങ്ങളിൽ നിന്നാണ് ബാബർ അസം 48 മത്സരങ്ങൾ നായകനായി വിജയിച്ചിട്ടുള്ളത്. 

60 മത്സരങ്ങളിൽ നിന്ന് 45 വിജയങ്ങൾ നേടിയ ഉഗാണ്ടൻ ക്യാപ്റ്റൻ ബ്രിയൻ മസാബ, 72 മത്സരങ്ങളിൽ നിന്ന് 44 വിജയങ്ങൾ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മാർഗൻ എന്നിവരാണ് ഈ ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. ഓസ്ട്രേലിയക്കെതിരെ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ നോക്ക്‌ഔട്ട്‌ മത്സരത്തിലെ എതിരാളികൾ ഇംഗ്ലണ്ട് ആണ്. ജൂൺ 27-നാണ് ഈ മത്സരം നടക്കുക.

  • Most wins as captain in T20Is
  • 48 Rohit Sharma (60 mat)
  • 48 Babar Azam (85)
  • 45 Brian Masaba (60)
  • 44 Eoin Morgan (72)