Rohit Sharma backing Kohli for the final

വിരാട് കോഹ്ലിയെ ഇനിയും ടീം ഇന്ത്യ സഹിക്കുമോ!? മറുപടി തുറന്നടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

Rohit Sharma backing Kohli for the final

Rohit Sharma backing Kohli for the final: ടി20 ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമ്പോഴും, വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലിയുടെ തുടർന്നുകൊണ്ടിരിക്കുന്ന മോശം ഫോം ടീമിന് തലവേദനയാവുകയാണ്. കോഹ്ലിയെ ഓപ്പണർ ആക്കിയുള്ള പരീക്ഷണമാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത് എന്ന് ആരാധകർക്കിടയിൽ അഭിപ്രായമുണ്ടെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇക്കാര്യത്തിൽ മറ്റൊരുതരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. 

ടൂർണമെന്റിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 75 റൺസ് മാത്രമാണ് കോഹ്ലിക്ക്‌ നേടാൻ സാധിച്ചിട്ടുള്ളത്. രണ്ട് തവണ റൺ ഒന്നും എടുക്കാതെ മടങ്ങിയ കോഹ്ലി, 5 മത്സരങ്ങളിൽ ഒറ്റ അക്കത്തിലാണ് പുറത്തായത്. ഇതിന് പിന്നാലെ കോഹ്ലിയെ ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റണം എന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നു, അതേസമയം ചിലരാകട്ടെ കോഹ്ലിയെ ടീമിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മത്സരശേഷം മാധ്യമങ്ങളെ കണ്ട രോഹിത് ശർമ 

വിരാട് കോഹ്ലിക്ക്‌ പൂർണ്ണ പിന്തുണ നൽകുന്ന കാഴ്ചയാണ് കണ്ടത്. കോഹ്ലി നിലവാരമുള്ള കഴിക്കാരനാണ് എന്ന് പറഞ്ഞ രോഹിത്, ഫോം ഒരിക്കലും ഒരു പ്രശ്നമല്ല എന്നും, ഒരുപക്ഷേ കോഹ്ലി തന്റെ പ്രകടനം ഫൈനൽ മത്സരത്തിലേക്ക് മാറ്റിവെച്ചേക്കാവുന്നതാവും എന്നും പ്രതികരിച്ചു. രോഹിത് ശർമയുടെ വാക്കുകൾ ഇങ്ങനെ, “അദ്ദേഹം (കോഹ്‌ലി) നിലവാരമുള്ള കളിക്കാരനാണ്. ഏതൊരു കളിക്കാരനും ഇതിലൂടെ കടന്നുപോകാം. ഞങ്ങൾ അദ്ദേഹത്തിൻ്റെ ക്ലാസ് മനസ്സിലാക്കുന്നു, ഈ വലിയ ഗെയിമുകളിലെല്ലാം

അദ്ദേഹത്തിൻ്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. ഫോം ഒരിക്കലും ഒരു പ്രശ്നമല്ല. 15 വർഷം ക്രിക്കറ്റ് കളിക്കുമ്പോൾ, ഫോം ഒരിക്കലും പ്രശ്നമല്ല. അദ്ദേഹം നന്നായി കാണപ്പെടുന്നു, അദ്ദേഹം ഒരുപക്ഷേ ഫൈനലിനായി കാത്തിരിക്കുകയാവും.” ക്യാപ്റ്റന്റെ പ്രതികരണം ശരിവെച്ച് കൊണ്ട് തന്നെയാണ് പരിശീലകൻ രാഹുൽ ദ്രാവിഡും കോഹ്ലി വിഷയത്തിൽ പ്രതികരിച്ചത്.