Rohit and Kohli face criticism after Melbourne defeat

കോഹ്ലിയോ രോഹിത്തോ ? ആരാണ് ഇന്ത്യയുടെ നിലവിലെ യഥാർത്ഥ ക്യാപ്റ്റൻ

Rohit and Kohli face criticism after Melbourne defeat: ഓസ്ട്രേലിയക്കെതിരായ മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതോടെ, ഇന്ത്യയുടെ സീനിയർ താരങ്ങളെ സംബന്ധിച്ച് കടുപ്പമേറിയ ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, സീനിയർ ബാറ്റർ വിരാട് കോഹ്ലി എന്നിവരുടെ ഫോം ഇല്ലായ്മയും സ്ഥിരതയില്ലായ്മയും, മുൻ താരങ്ങളുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും

മുറുമുറുപ്പിന് കാരണമാകുന്നു. പല വേളകളിലും കോഹ്ലിയെ പിന്തുണച്ചിട്ടുള്ള മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡൻ ഇപ്പോൾ കോഹ്ലിക്കെതിരെ പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ്. സ്റ്റാർ സ്പോർട്സിന്റെ ഒരു ബ്രോഡ്കാസ്റ്റിംഗ് ഷോയിലാണ് ഓസ്ട്രേലിയൻ ഇതിഹാസം കോഹ്ലി തുടരുന്ന മോശം ഫോമിനെ സംബന്ധിച്ച് പ്രതികരിച്ചത്. നിലവിൽ, ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കണം എന്ന് ഒരുപക്ഷം ആരാധകർക്ക് അഭിപ്രായമുണ്ട്. ഇങ്ങനെ ഒരു അഭിപ്രായം

ടെലിവിഷൻ ക്രിക്കറ്റ്‌ അവതാരകനായ ജതിൻ സപ്രു പങ്കുവെച്ചു.  “ഫീൽഡിൽ രോഹിത് ഒരു പേപ്പർ ക്യാപ്റ്റൻ മാത്രമാണ്, കോഹ്ലിയാണ് യഥാർത്ഥത്തിൽ ഫീൽഡിൽ നയിക്കുന്നത്,” ജതിൻ സപ്രു പറഞ്ഞു. മത്സരത്തിന്റെ പല വേളകളിലും ഫീൽഡർമാരെ നിയന്ത്രിക്കുന്ന കോഹ്ലിയെ കാണാൻ സാധിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് സപ്രു പ്രതികരിച്ചത്. എന്നാൽ, ശക്തമായ ഭാഷയിലാണ് മാത്യു ഹെയ്ഡൻ ഈ വാദത്തെ പൊളിച്ചടുക്കിയത്. “മുൻപത്തെ രണ്ട് ടെസ്റ്റുകളിലും ന്യൂസിലൻഡിനെതിരായ പരമ്പരയിലും നിങ്ങളുടെ നേതാവ് കോഹ്ലി എവിടെയായിരുന്നു,” ഓസ്ട്രേലിയൻ ഇതിഹാസം തിരിച്ചു ചോദിച്ചു. 

അതേസമയം, ബാറ്റിംഗ് നോക്കിയാൽ ഇരു താരങ്ങളും നിലവിൽ മോശം ഫോമിൽ ആണ്. ഏറ്റവും ഒടുവിൽ, മെൽബൺ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ഏറ്റവും ആവശ്യമായ ഘട്ടമായിരുന്നിട്ടും, കൂടുതൽ സമയം ക്രീസിൽ തുടരാൻ ഇന്ത്യയുടെ സീനിയർ താരങ്ങൾക്ക് ആയില്ല. ഓപ്പണർ ആയി ക്രീസിൽ എത്തിയ രോഹിത് (9) റൺസ് എടുത്ത് മടങ്ങിയപ്പോൾ, 5 റൺസ് മാത്രമായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഈ സാഹചര്യം ഇരു താരങ്ങളുടെയും ഭാവി തുലാസിൽ ആക്കുന്നു. 

fpm_start( "true" );