Riyan Parag IPL 2024 stats records

രോഹിത് ശർമ്മയേയും മാക്സ്വെല്ലിനെയും പിന്തള്ളി റിയാൻ പരാഗ്!! ഐപിഎൽ എലൈറ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് സ്റ്റാർ കിഡ്

Riyan Parag IPL 2024 stats records

Riyan Parag IPL 2024 stats records: റിയാൻ പരാഗ്, ഐപിഎൽ 2024-ന്റെ സെൻസേഷണൽ താരമാണ് ഈ 22-കാരനായ ആസാമിസ് ക്രിക്കറ്റർ. 2019 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് റിയാൻ പരാഗ്. തുടക്കകാലത്ത്, തുടർച്ചയായി മോശം ഫോമിൽ ആയിരുന്നെങ്കിൽ കൂടി രാജസ്ഥാൻ റോയൽസ് ഈ താരത്തിന് മതിയാവുവോളം അവസരങ്ങൾ നൽകിയിരുന്നു. ഇക്കാര്യത്തിൽ ആരാധകരിൽ നിന്ന് തന്നെ രാജസ്ഥാൻ റോയൽസ് വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. 

എന്നാൽ, ടീം മാനേജ്മെന്റ് ഈ യുവതാരത്തിൽ വലിയ പ്രതീക്ഷകളാണ് അർപ്പിച്ചിരുന്നത്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി വരികയും, കുമാർ സംഘഗാര പരിശീലക റോൾ ഏറ്റെടുക്കുകയും ചെയ്തതോടെ, റിയാൻ പരാഗിന് ടീമിൽ പൂർണ്ണ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇരുവരും ഈ യുവതാരത്തിന് പരസ്യമായ പിന്തുണ നൽകുകയും, പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ കൈത്താങ്ങാവുകയും ചെയ്തിട്ടുണ്ട്. 

ഐപിഎൽ 2024-ൽ അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് റിയാൻ പരാഗ് കാഴ്ചവെക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന നിർണായകമായ എലിമിനേറ്റർ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 26 പന്തിൽ 36 റൺസ് നേടി റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണായക ഭാഗമായി. ഇതോടെ ഈ സീസണിൽ ഇതുവരെ 567 റൺസ് ആണ് റിയാൻ പരാഗ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ കൂടിയായ റിയാൻ പരാഗ്, 

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാം നമ്പർ ബാറ്റർ :

  • 579 – ഋഷഭ് പന്ത് (DC, 2018)
  • 567 – റിയാൻ പരാഗ് (RR, 2024)
  • 538 – രോഹിത് ശർമ്മ (MI, 2013)
  • 513 – ഗ്ലെൻ മാക്സ്വെൽ (RCB, 2021)
  • 498 – ദിനേഷ് കാർത്തിക് (കെകെആർ, 2018)

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രാജസ്ഥാൻ റോയൽസ് ബാറ്റർമാരുടെ പട്ടികയിൽ, അജിങ്ക്യ രഹാനെയെ (560 – 2012 സീസൺ) മറികടന്ന് മൂന്നാമതായി. ജോസ് ബറ്റ്ലർ (863 – 2022 സീസൺ), യശാവി ജയ്സ്വാൽ (625 – 2023 സീസൺ) എന്നിവരാണ് ഈ പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്നത്. യശാവി ജയ്സ്വാൽ, ഷോൺ മാർഷ് (616 – 2008 സീസൺ) എന്നിവർക്ക് ശേഷം ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അൺകേപ്പ്ഡ് ബാറ്റർ ആയും റിയാൻ പരാഗ് മാറി.