Rishabh Pant Hints at Joining Chennai Super Kings with Rajinikanth-Inspired Post

സഞ്ജു സാംസണ് ഐപിഎല്ലിലും ഋഷഭ് പന്ത് വെല്ലുവിളി, സൂപ്പർസ്റ്റാർ ഹിന്റ് ചർച്ചയാകുന്നു

ഐപിഎൽ 2025-ന് മുന്നോടിയായി മെഗാതാരലേലം നടക്കും എന്നതിനാൽ തന്നെ, എല്ലാ ഫ്രാഞ്ചൈസികളും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. പല ഫ്രാഞ്ചൈസികളും ക്യാപ്റ്റൻമാരെ ഉൾപ്പെടെ മാറ്റി അടിമുടി മാറ്റം കൊണ്ടുവരാനാണ് തയ്യാറെടുക്കുന്നത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻമാർ ആയിരുന്ന ഋഷഭ് പന്ത്,

സഞ്ജു സാംസൺ, കെഎൽ രാഹുൽ തുടങ്ങിയവരെല്ലാം അവരുടെ നിലവിലെ ടീം വിടാനാണ് സാധ്യത. ഇക്കൂട്ടത്തിൽ, സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരിൽ ഒരാളെ 5 തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. സഞ്ജു സാംസനെ ചെന്നൈ സൂപ്പർ കിങ്സ് സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നതായി ക്രിക്കറ്റ് നിരീക്ഷകനും മുൻ ഇന്ത്യൻ താരവും ആയ ആകാശ് ചോപ്ര സൂചിപ്പിക്കുകയുണ്ടായി. എംഎസ് ധോണി പടിയിറങ്ങുന്നതോടെ,

ഒരു ദീർഘകാല ഭാവിയുള്ള വിക്കറ്റ് കീപ്പറെ ആണ് സിഎസ്കെ അവരുടെ സ്ക്വാഡിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത്. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ്, സിഎസ്കെയുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, ഋഷഭ് പന്തിന് വേണ്ടിയും ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈ വേളയിൽ താൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകും എന്നതിന്റെ സൂചന നൽകും വിധം 

ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഋഷഭ് പന്ത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ സ്റ്റൈലിൽ ഇരിക്കുന്ന തന്റെ ചിത്രമാണ് പന്ത് പങ്കുവെച്ചിരിക്കുന്നത്. ഋഷഭ് പന്ത് പങ്കുവെച്ച ചിത്രത്തിൽ രജനികാന്തിന്റെ ചിത്രവും ഉൾപ്പെടുന്നു. ഇത് അദ്ദേഹം ചെന്നൈയിലേക്ക് പോകും എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ ആധാരം ആയിരിക്കുകയാണ്. എന്തുതന്നെയായാലും, ഐപിഎൽ 2025-ൽ എല്ലാ ഫ്രാഞ്ചൈസികളിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. Rishabh Pant hints at joining Chennai Super Kings with Rajinikanth-inspired post