Rimi Tomy Mohanlal musical collaboration viral photo

ലാലേട്ടാ എന്ന വിളിയിൽ എല്ലാം ഉണ്ട്!! റിമി ടോമിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

Rimi Tomy Mohanlal musical collaboration viral photo

Rimi Tomy Mohanlal musical collaboration viral photo: പിന്നണി ഗാനരംഗത്തിന് വ്യത്യസ്തമായ ഒരു മുഖമുദ്ര ചാർത്തിയ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന ഈ പാലാക്കാരി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ നേടിയെടുത്തത്.

പിന്നണിസംഗീത മേഖലക്കൊപ്പം തന്നെ സ്റ്റേജ് ഷോകളിലും റിമി സജീവമാണ്. പാട്ടും ഡാൻസും വാചകക്കസറത്തും ഒക്കെയായി ആളുകളെ കയ്യിലെടുക്കുവാൻ റിമിക്കുള്ള കഴിവ് വളരെ മികച്ചതാണ്. മലയാള സിനിമയുടെ താരരാജാവ് എന്നറിയപ്പെടുന്ന മോഹൻലാലിനൊപ്പം ഗാനം ആലപിക്കുവാൻ അവസരം ലഭിച്ച റിമി ഇപ്പോൾ അദ്ദേഹത്തിനൊപ്പം പകർത്തിയ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.

Rimi Tomy Mohanlal musical collaboration viral photo

“ക്യാപ്ഷൻ ഒന്നും കിട്ടണിലാ. ലാലേട്ടാ, ഇ വിളിയിൽ എല്ലാമുണ്ട്, നമ്മുടെ സ്വന്തം ലാലേട്ടൻ,” എന്ന അടിക്കുറിപ്പോടെയാണ് റിമി മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറുകൾ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്. പലരും ചിത്രത്തിന് രസകരമായ ക്യാപ്ഷനുകൾ നിർദേശിക്കുകയും ചെയ്തു. മലയാളത്തിന്റെ പ്രിയ നടനൊപ്പം മലയാളത്തിന്റെ പ്രിയ ഗായിക, ലാലേട്ടനൊപ്പം റിമി ബിഗ് ബോസിൽ ആണോ നിൽക്കുന്നത്,

ലാലേട്ടനും റിമി ചേച്ചിയും, എന്നിങ്ങനെ ആരാധകരുടെ കമെന്റുകൾ തുടരുന്നു. ചുരുക്കം ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ റിമിക്ക് അവസരം ലഭിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ ചിത്രത്തിലെ റിമിയുടെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അഭിനയത്തേക്കാൾ അധികം താരം ശ്രദ്ധ ചെലുത്തിയത് സംഗീത രംഗത്ത് തന്നെയാണ്.