Reneesha Rahiman Vishnu Joshi wedding dress photos

ബിഗ് ബോസ് താരജോഡികൾ വിവാഹ വേഷത്തിൽ, പുതിയ ചിത്രങ്ങൾ വൈറൽ

Bigg Boss contestants Reneesha Rahiman Vishnu Joshi wedding dress photos

Reneesha Rahiman Vishnu Joshi wedding dress photos : ബിഗ് ബോസ് മലയാളം സീസൺ 5-ലെ പ്രേക്ഷകരുടെ രണ്ട് പ്രിയപ്പെട്ട മത്സരാർത്ഥികൾ ആയിരുന്നു റെനീഷ റഹ്മാനും വിഷ്ണു ജോഷിയും. മത്സരത്തിൽ റെനീഷ ഫസ്റ്റ് റണ്ണർ അപ്പ് ആയപ്പോൾ, വിഷ്ണുവിന് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, റിയാലിറ്റി ഷോയിലെ ജനപ്രീതിയുള്ള

മത്സരാർത്ഥികളിൽ ഒരാളായി മാറാൻ വിഷ്ണുവിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷം, വിഷ്ണുവും റെനീഷയും തമ്മിലുള്ള സൗഹൃദ ബന്ധം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. അഭിമുഖങ്ങളിലും മറ്റും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും, യൂട്യൂബ് ചാനലിലൂടെ ഒരുമിച്ച് പ്രേക്ഷകരിലേക്ക് എത്തുന്നതും എല്ലാം, ഇരുവരുടെയും അടുത്ത ബന്ധത്തെ എടുത്ത് കാണിക്കുന്നത് ആയിരുന്നു.

Reneesha Rahiman Vishnu Joshi wedding dress photos

ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇതിനിടെ, ഇരുവരുടെയും ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ, ഒറ്റനോട്ടത്തിൽ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. റെനീഷയും വിഷ്ണുവും വെഡിങ് ഡ്രസ്സ് പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും, ആളുകൾക്കിടയിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

എന്നാൽ, ഇത് ഒരു ഫോട്ടോഷൂട്ട് മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം. വി മേക്കോവേഴ്സ്, മേക്കപ്പ് ആർട്ടിസ്റ്റ് നിഷ്ഫ, ഫോട്ടോഗ്രാഫർ ശ്രീജിത്ത് തുടങ്ങിയവരാണ് ഈ ഫോട്ടോ ഷൂട്ടിന് പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നുതന്നെയായാലും, റെനീഷയുടെയും വിഷ്ണുവിന്റെയും മനോഹരമായ ഈ ചിത്രങ്ങൾ ഇരുവരുടെയും ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. 

Read Also: ആരാധകർക്ക് ബിരിയാണി വിളമ്പി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര, വീഡിയോ

Reneesha Rahiman Vishnu Joshi wedding dress photos