Ramesh Pisharody wife birthday troll viral video

റൊമ്പ റൊമ്പ പുടിച്ചു പോച്ച് പ്രണ്ട്സ്!! പിറന്നാൾ ദിനത്തിൽ കിളിയെ ട്രോളി രമേശ് പിഷാരടി

Ramesh Pisharody wife birthday troll viral video

Ramesh Pisharody wife birthday troll viral video : അഭിനേതാവ്, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ രമേശ് പിഷാരടി, തന്റെ വ്യക്തിജീവിത വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ, ഇപ്പോൾ തന്റെ പ്രിയതമയുടെ ജന്മദിന വിശേഷം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. പൂനെ സ്വദേശിയായ സൗമ്യ ആണ് രമേശ് പിഷാരടിയുടെ ഭാര്യ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. തന്റെ ഫാമിലി ചിത്രങ്ങൾ രമേശ് പിഷാരടി പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതിനാൽ തന്നെ, രമേശ് പിഷാരടിയുടെ ഭാര്യ സൗമ്യയെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമാണ്. ഇന്ന് (ഒക്ടോബർ 20) സൗമ്യയുടെ പിറന്നാൾ ദിനമാണ്. ഇന്ന് ഒരു വെറൈറ്റി വീഡിയോ ആണ് രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

Ramesh Pisharody wife birthday troll viral video
റൊമ്പ റൊമ്പ പുടിച്ചു പോച്ച് പ്രണ്ട്സ്!! പിറന്നാൾ ദിനത്തിൽ കിളിയെ ട്രോളി രമേശ് പിഷാരടി | Ramesh Pisharody wife birthday troll viral video

സാധാരണ നിലയിലും രമേശ് പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ഒരു പ്രത്യേകത ഉണ്ടാകാറുണ്ട്. രമേശ് പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങളിലും, ക്യാപ്ഷനുകളിലും കൗതുകം നിറഞ്ഞ എന്തെങ്കിലും അദ്ദേഹം ഒളിപ്പിക്കാറുണ്ട്. ഇപ്പോൾ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ, ഭാര്യ സൗമ്യയെ ട്രോളി കൊണ്ടുള്ള ഒരു വീഡിയോ ആണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

Ramesh Pisharody wife birthday troll viral video

സൗമ്യയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കൊളേഷ് വീഡിയോക്ക്, സൗമ്യ തന്നെ ആലപിച്ച രസകരമായ പാട്ടും, അതോടൊപ്പം തമാശ നിറഞ്ഞ ഡയലോഗുകളും ചേർത്ത് പിറന്നാൾ ദിനത്തിൽ ഭാര്യയെ ട്രോളി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. അദ്ദേഹത്തിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും, ജന്മദിന ആശംസകൾ പങ്കുവെച്ചതിനൊപ്പം രസകരമായ കമന്റുകൾ പങ്കുവെക്കുകയും ചെയ്തു. 

Read Also: ബിഗ് ബോസ് ജേതാവ്!! ഇന്ന് ജനപ്രിയ നായകൻ, അച്ഛനൊപ്പം ഇരിക്കുന്ന പയ്യനെ മനസ്സിലായോ?