Ramesh Pisharody reveals why Badai Bungalow stopped

‘ബഡായ് ബംഗ്ലാവ്’ എന്തുകൊണ്ട് അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തി രമേശ് പിഷാരടി

Ramesh Pisharody reveals why Badai Bungalow stopped: വളരെയേറെ ജനപ്രീതിയുള്ള ടെലിവിഷൻ പരിപാടിയായിരുന്നു ‘ബഡായ് ബംഗ്ലാവ്’. സെലിബ്രിറ്റി ടോക്ക് ഷോയും കോമഡിയും കലർന്ന പരിപാടിയാണ് ‘ബഡായ് ബംഗ്ലാവ്’. രമേശ് പിഷാരടി അവതാരകനായ പരിപാടിയിൽ, മുകേഷ്, ധർമ്മജൻ, ആര്യ, മനോജ് ഗിന്നസ്, പ്രസീത എന്നിവരും ഭാഗമായിരുന്നു.

ഡയാന സിൽവസ്റ്റർ നിർമ്മിച്ച പരിപാടി 2013-ലാണ് സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 2018 വരെ മികച്ച ജനപ്രീതിയുടെ പരിപാടി സംപ്രേഷണം തുടർന്നെങ്കിലും, പരിപാടിയിൽ നിന്നുള്ള രമേശ് പിഷാരടിയുടെ അപ്രതീക്ഷിതമായ ഒഴിവാകൽ, ‘ബഡായ് ബംഗ്ലാവ്’ന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചു. തുടർന്ന് മിഥുൻ രമേശ്, കലാഭവൻ നവാസ് തുടങ്ങിയവർ പരിപാടി ഹോസ്റ്റ് ചെയ്തെങ്കിലും, അത് അധികനാൾ മുന്നോട്ട് പോയില്ല.

Ramesh Pisharody reveals why Badai Bungalow stopped

ഇപ്പോൾ, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് ‘ബഡായ് ബംഗ്ലാവ്’ നിന്നുപോയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രമേശ് പിഷാരടി. താൻ ഏറെ ആഗ്രഹിച്ച് ഒരുക്കിയ തന്റെ സിനിമ റിലീസ് ചെയ്ത വാരം, റിലീസ് ചെയ്ത മറ്റൊരു സിനിമയുടെ പ്രൊമോഷൻ നടത്താൻ താൻ നിർബന്ധിതനായി എന്ന് രമേശ് പിഷാരടി വെളിപ്പെടുത്തി. തന്റെ സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം എയർ ചെയ്ത ‘ബഡായ് ബംഗ്ലാവ്’ എപ്പിസോഡിൽ,

Ramesh Pisharody reveals why Badai Bungalow stopped

തന്റെ സിനിമയ്ക്ക് ഓപ്പോസിറ്റ് ഇറങ്ങിയ സിനിമയെ പ്രമോട്ട് ചെയ്യേണ്ടിവന്ന അവസ്ഥ തന്നെ മാനസികമായി വിഷമിപ്പിച്ചു എന്ന് രമേശ് പിഷാരടി പറഞ്ഞു. കാരണത്താലാണ് താൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് എന്നും, എന്നാൽ മറ്റുള്ളവർ ഹോസ്റ്റ് ചെയ്തിട്ടും പരിപാടി എന്തുകൊണ്ട് മുന്നോട്ടു പോയില്ല എന്നതിൽ തനിക്ക് പ്രതികരണം ഒന്നും തന്നെ ഇല്ല എന്നും രമേശ് പിഷാരടി വ്യക്തമാക്കി.